ദീപ നിശാന്തിനെതിരെ അപവാദ പ്രചാരണം; അന്വേഷണം തുടങ്ങി
text_fieldsതൃശൂര്‍: തൃശൂര്‍ കേരളവര്‍മ കോളജിലെ മലയാളം അധ്യാപിക ദീപ നിശാന്തിെൻറ മുഖം അശ്ലീല ചിത്രത്തിനൊപ്പം മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇരിങ്ങാലക്കുട സ്വദേശി ജോഷി ഇടശേരി ഇരിങ്ങാലക്കുട എ.എസ്.പിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം. സംഘ്പരിവാര്‍ അനുകൂല ഗ്രൂപ് എന്ന് അറിയപ്പെടുന്ന ‘കാവിപ്പട’യിലാണ് എഴുത്തുകാരിയായ ദീപയെ അപമാനിക്കുന്ന ചിത്രവും പ്രചാരണവും പ്രത്യക്ഷപ്പെട്ടത്.
നവാഗത വിദ്യാർഥികളെ സ്വാഗതം െചയ്ത് കോളജിൽ എസ്.എഫ്.ഐ സ്ഥാപിച്ച ബോർഡിൽ എം.എഫ്. ഹുസൈെൻറ വിവാദചിത്രമായ സരസ്വതി ഉപയോഗിച്ചത് ഹിന്ദു വിശ്വാസത്തിനെതിരാണെന്ന ആക്ഷേപവുമായി ഹൈന്ദവ സംഘടനകൾ രംഗത്ത് വന്നിരുന്നു. ഇതിനോട് പൗരാണിക ഹൈന്ദവ ദൈവങ്ങൾ നഗ്നരാണെന്ന് ദീപ നിശാന്ത് ഫേസ്ബുക്കിൽ തമിഴ്നാട്ടിലേതടക്കമുള്ള ക്ഷേത്രങ്ങളിലെ ദൈവങ്ങളുടെ ചിത്രങ്ങൾ സഹിതം ദീപ പ്രതികരിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ദീപ നിശാന്തിനെതിരെയുള്ള അപവാദ പ്രചാരണം.
കഴിഞ്ഞ വർഷം കോളജിലെ എസ്.എഫ്.ഐ നടത്തിയ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ദീപ നിശാന്ത് രംഗത്ത് വന്നതും വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.