പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ അതിക്രമിച്ച് കയറി ബി.ജെ.പി സ്ഥാനാർഥിയുടെ പുഷ്പാർച്ചന - വിഡിയോ
text_fieldsആലപ്പുഴ: ആലപ്പുഴ നിയമസഭ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി സന്ദീപ് വാചസ്പതി ആലപ്പുഴ വലിയ ചുടുകാട്ടിലെ പുന്നപ്ര-വയലാർ രക്തസാക്ഷി സ്മാരകത്തിൽ നാടകീയമായി എത്തി പുഷ്പാർച്ചന നടത്തി. ഇരുകമ്യൂണിസ്റ്റ് പാർട്ടിയുെടയും നിയന്ത്രണത്തിലുള്ള സ്മാരകത്തിൽ അതിക്രമിച്ചുകയറിയായിരുന്നു പുഷ്പാർച്ചന. ഇതിനെതിരെ സി.പി.എമ്മും സി.പി.ഐയും പ്രതിഷേധവുമായി രംഗത്തുവന്നു.
വെള്ളിയാഴ്ച ഉച്ചക്ക് നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുമ്പ് ഒരുസംഘം പ്രവർത്തകരോടൊപ്പമെത്തിയ സന്ദീപ്, പുഷ്പാർച്ചനയും മുദ്രാവാക്യം വിളികളും നടത്തി മടങ്ങുകയായിരുന്നു. പിന്നീട് മാധ്യമപ്രവർത്തകരെ കണ്ട അദ്ദേഹം, പട്ടികജാതിക്കാരും പിന്നാക്കക്കാരുമായ തൊഴിലാളി സമൂഹത്തോട് കമ്യൂണിസ്റ്റ് പാർട്ടികൾ കാണിച്ച വഞ്ചനയുടെ പ്രതീകമാണ് രക്തസാക്ഷിമണ്ഡപമെന്നും രാഷ്ട്രത്തിനുവേണ്ടി ജീവൻ നഷ്ടപ്പെടുത്തിയ ബലിദാനികൾക്ക് ആദരാഞ്ജലി അർപ്പിക്കാനാണ് താൻ എത്തിയതെന്നും വിശദീകരിച്ചു.
രക്തസാക്ഷികളുടെ യഥാർഥകണക്ക് ഈ പാർട്ടികൾക്കില്ലെന്നും തോക്കിനുള്ളിൽ മുതിരയാണെന്നു പറഞ്ഞ് പാവപ്പെട്ട അവരെ പറ്റിക്കുകയായിരുെന്നന്നും അദ്ദേഹം ആരോപിച്ചു.
കലാപം അഴിച്ചുവിടാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് സംഭവമെന്ന് കുറ്റപ്പെടുത്തിയ സി.പി.എമ്മും സി.പി.ഐയും നടപടി ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. ചാനലുകളിൽ രാവിലെ മുതൽ വർഗീയവിഷം തുപ്പുന്ന ഒരാൾ ബോധപൂർവം കലാപമുണ്ടാക്കാൻ നടത്തിയ ശ്രമമാണെന്ന് സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സി.പി.എം നേതാവ് സി.ബി. ചന്ദ്രബാബു പറഞ്ഞു.
സ്വാതന്ത്ര്യസമരത്തിൽ ഒരുപങ്കും വഹിക്കാത്ത തെമ്മാടിസംഘം ധീര രക്തസാക്ഷികളെ അപമാനിക്കുകയായിരുന്നു. ഏതെങ്കിലും കമ്യൂണിസ്റ്റ് പ്രവർത്തകർ സ്ഥലത്തുണ്ടായിരുെന്നങ്കിൽ സ്ഥിതി മാറിയേനെ. അത്തരത്തിൽ അക്രമം സംഘടിപ്പിക്കാനാണ് ശ്രമിച്ചത്. ആർ. ബാലശങ്കർ നടത്തിയ അവാസ്തവ പ്രസ്താവനയോട് ചേർത്തുവെക്കാവുന്ന സംഭവം ആർ.എസ്.എസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ചരിത്രസ്മാരകെത്തയും രക്തസാക്ഷികെളയും അപമാനിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഡി.ജി.പി, ജില്ല െപാലീസ് മേധാവി എന്നിവർക്ക് പരാതി നൽകി. ജനം അവഗണിച്ച തെൻറ സ്ഥാനാർഥിത്വത്തിന് പ്രചാരണം ലഭിക്കാൻ ഹീനമാർഗം സ്വീകരിച്ച നടപടി സംബന്ധിച്ച് ബി.ജെ.പി നേതൃത്വം നിലപാട് വ്യക്തമാക്കണം. പുന്നപ്ര-വയലാർ സമരത്തെ സ്വാതന്ത്ര്യസമരത്തിെൻറ പട്ടികയിൽനിന്ന് ഒഴിവാക്കാൻ ബി.ജെ.പി നിയന്ത്രണത്തിെല ചരിത്രഗവേഷണ കൗൺസിൽ ശിപാർശ ചെയ്തതിനെതിരെ ഉയരുന്ന പ്രതിഷേധത്തിൽനിന്ന് രക്ഷതേടാനുള്ള ഇത്തരം ശ്രമങ്ങൾ ജനം പുച്ഛിച്ചുതള്ളുമെന്ന് അദ്ദേഹം
സന്ദീപിെൻറ നടപടി വിവരക്കേടാണെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി പി.പി. ചിത്തരഞ്ജൻ പ്രതികരിച്ചു. ബോധപൂർവം കുഴപ്പങ്ങളുണ്ടാക്കി െതരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.