Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right2019ലെ വിജയം...

2019ലെ വിജയം ആവർത്തിക്കാൻ ബിജെപിക്ക് കഴിയില്ല; 50 സീറ്റുകൾ നഷ്ടമാകുമെന്ന് ​ശശി തരൂർ

text_fields
bookmark_border
BJP dropping below the majority in 2024 is entirely possible, sais Shashi Tharoor.
cancel

കോഴിക്കോട്: 2019ലെ തെരഞ്ഞെടുപ്പ് വിജയം ആവർത്തിക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. വരാനിരിക്കുന്ന ​തെരഞ്ഞെടുപ്പിൽ 50 സീറ്റ് നഷ്ടമാകുമെന്നും തരൂർ അഭി​പ്രായപ്പെട്ടു.

ബിജെപിയുടെ ആധിപത്യം സമ്മതിക്കുമ്പോൾ ത​ന്നെ അവർക്ക് പല സംസ്ഥാനങ്ങളും നഷ്ടപ്പെട്ടത് കാണാതിരിക്കരുതെന്ന് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കവെ തരൂർ പറഞ്ഞു. ഈ സാഹചര്യത്തിലും പ്രതിപക്ഷ പാർട്ടികൾക്ക് ബിജെപിയെ ഭരണത്തിൽ നിന്നും താഴെയിറക്കാൻ കഴിയുമെന്ന് പറയാനാവി​ല്ലെന്നും തരൂർ പറഞ്ഞു.

2019ൽ ഹരിയാന,ഗുജാറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുണ്ടായ പിന്തുണ ഇപ്പോൾ നേടിയെടുക്കാൻ കഴിയില്ല. കോൺഗ്രസിനെതിരെ കുടുംബവാഴ്ചയെന്നാണ് വിമർശനം. രാജ്യം മുഴുവൻ വിലയിരുത്തിയാൽ, മറ്റുകക്ഷികളിലും​ ഈ പ്രവണത കാണാമെന്നും തരൂർ പറഞ്ഞു. മുലായം സിംഗ് (യാദവ്) അദ്ദേഹത്തിന്റെ മകൻ, ലാലു പ്രസാദ് യാദവ് അദ്ദേഹത്തിന്റെ മകൻ, കരുണാനിധിയുടെ പിൻഗാമി മകൻ, ബാൽ താക്കറെയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ, ശരദ് പവാർ പിൻഗാമിയായി അദ്ദേഹത്തിന്റെ മകളും മരുമകനും. എന്നാൽ, വിമർശനം കോൺഗ്രസിനെതിരെ മാത്രമാണെന്നും തരൂർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shashi TharoorBJP2019 victory
News Summary - BJP cannot repeat 2019 victory; Shashi Tharoor said that it is certain that 50 seats will be lost
Next Story