ബി.ജെ.പി വിഭാഗീയതക്ക് തടയിട്ട് കേന്ദ്രം
text_fieldsതിരുവനന്തപുരം: സംസ്ഥാന ബി.ജെ.പിയിലെ വിഭാഗീയതക്ക് തടയിടാൻ കേന്ദ്ര നേതൃത്വത്തിെൻറ ശക്തമായ ഇടപെടൽ. വിഭാഗീയത െവച്ചുപൊറുപ്പിക്കില്ലെന്ന കൃത്യമായ സന്ദേശമാണ് ദ്വിദിന നേതൃേയാഗത്തിൽ കേന്ദ്ര പ്രതിനിധികൾ നൽകിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം മോശമായത് ദേശീയനേതൃത്വം ഗൗരവത്തോടെ കാണുന്നെന്ന സൂചനയും അവർ നൽകി.
പാർട്ടിയിൽ ഏകപക്ഷീയ തീരുമാനങ്ങള്‍ പാടില്ലെന്ന നിർദേശമാണ് ദേശീയ സംഘടന സെക്രട്ടറി ബി.എല്‍. സന്തോഷ് സംസ്ഥാന നേതൃത്വത്തിന് നൽകിയത്. സ്വയം ഉയരുകയല്ല, പാർട്ടിപ്രവർത്തകരായ എല്ലാവരെയും ഒരുമിച്ച് ഉയര്‍ത്തിയെടുക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്തിനും കേന്ദ്ര നേതൃത്വത്തിന് കത്തയക്കുന്നതിനെയും േയാഗങ്ങൾ ബഹിഷ്കരിക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു. മുൻ ജന.സെക്രട്ടറി പി.പി. മുകുന്ദൻ കത്തയച്ചതിെൻറയും വിമതപക്ഷം നിരന്തരം പരാതിയുമായി കേന്ദ്ര നേതൃത്വത്തെ സമീപിക്കുന്നതിെൻറയും പശ്ചാത്തലത്തിലാണിത്. കെ. സുരേന്ദ്രന് സംസ്ഥാന അധ്യക്ഷനായ ശേഷം വരുത്തിയ മാറ്റങ്ങളെയും പരോക്ഷമായി വിമര്‍ശിച്ചു.
നേതാക്കള്‍ മാറുമെങ്കിലും പാര്‍ട്ടിസംവിധാനങ്ങള്‍ തുടര്‍ച്ചയാണ്. ഉദാഹരണമായി ദേശീയതലത്തിലെ ചില കാര്യങ്ങളും ചൂണ്ടിക്കാട്ടി. പാർട്ടി പുനഃസംഘടനയെചൊല്ലി ഉയർന്ന വിവാദങ്ങളുടെ സാഹചര്യത്തിലാണ് പരാമർശം.
മുതിർന്ന നേതാക്കളായ എ.എൻ. രാധാകൃഷ്ണൻ, എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ എന്നിവർ നേതൃയോഗം ബഹിഷ്കരിച്ചതിനെയും അദ്ദേഹം വിമർശിച്ചതായി പാർട്ടിവൃത്തങ്ങൾ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം അനാവശ്യ വിവാദമുണ്ടാക്കിയത് എതിരാളികൾക്ക് സഹായകമായി. ആദർശാത്മക പാർട്ടിക്ക് ചേർന്ന നടപടികളല്ല ഉണ്ടായത്. തോല്‍വിയുടെ ഉത്തരവാദിത്തം സംസ്ഥാന അധ്യക്ഷന്‍ മാത്രമല്ലെന്നുപറഞ്ഞ അദ്ദേഹം 18 മാസമാണ് ഇനി ഈ സമിതിയുടെ കാലവധിയെന്നും ഓര്‍മിപ്പിച്ചു.
പുതിയ തലമുറയെ ഉയര്‍ത്തിക്കൊണ്ടുവരേണ്ട ഉത്തരവാദിത്തം നേതൃത്വത്തിനുണ്ട്. ബൂത്തുതലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്തണം. സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവർ എന്തുകൊണ്ട് നേതൃനിരയിലേക്ക് എത്തുന്നില്ലെന്ന് പരിശോധിക്കണം. കേന്ദ്ര നേതൃത്വത്തിന് അയച്ചെന്നു പ്രചരിപ്പിച്ച് മാധ്യമങ്ങൾക്ക് കത്ത് നൽകുകയും അത് നേതൃത്വത്തിന് മാത്രം ലഭിക്കാത്ത സാഹചര്യവുമാണ്. ഇതെല്ലാം പൊതുസമൂഹത്തിന് മുന്നിൽ പാർട്ടിയെ നാണം കെടുത്തുന്നതാണെന്നും സന്തോഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.