ബി.ജെ.പി കേരള ഘടകത്തെ കരകയറ്റാനുള്ള ശ്രമത്തിൽ ഉരുണ്ടുകളിച്ച് കേന്ദ്ര നേതൃത്വം
text_fieldsന്യൂഡൽഹി: നിരവധി വിവാദങ്ങളുടെ നടുക്കയത്തിലായ ബി.ജെ.പി കേരള ഘടകത്തെ കരകയറ്റാനുള്ള ശ്രമത്തിൽ ഉരുണ്ടുകളിച്ച് കേന്ദ്ര നേതൃത്വം. കേരളത്തിലെ പാർട്ടി ഫണ്ട് ദുരുപയോഗം, സമ്പൂർണ തോൽവി, തമ്മിലടി എന്നിവയെക്കുറിച്ച് റിപ്പോർട്ട് നൽകാൻ സ്വതന്ത്ര അന്വേഷകരെ പാർട്ടി നിയോഗിച്ചിട്ടില്ലെന്ന് ബി.ജെ.പി ദേശീയ നേതൃത്വം വിശദീകരിച്ചു.
കേരളത്തിലെ തെരഞ്ഞെടുപ്പിലെ പ്രവർത്തനം വിലയിരുത്തി റിപ്പോർട്ട് നൽകാൻ ഒരു ടീമിനെ പാർട്ടി നേതൃത്വം നിയോഗിച്ചെന്ന റിപ്പോർട്ടുകളിൽ കഴമ്പില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് പ്രസ്താവന ഇറക്കി. അത്തരം വിലയിരുത്തലുകൾക്ക് പാർട്ടിക്ക് സ്വന്തം സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇ. ശ്രീധരൻ, സി.വി. ആനന്ദബോസ്, ജേക്കബ് തോമസ് എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരം റിപ്പോർട്ട് നൽകിയിരിക്കെതന്നെയാണ് പാർട്ടി നേതൃത്വത്തിെൻറ വിശദീകരണം. ഇത്തരമൊരു റിപ്പോർട്ട് നൽകാൻ പാർട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനും നേരത്തേ ഡൽഹിയിൽനിന്ന് മടങ്ങുന്നതിനു മുമ്പ് പറഞ്ഞിരുന്നു.
മൂന്നു പേരും പാർട്ടിക്കല്ല, പ്രധാനമന്ത്രിക്കാണ് റിപ്പോർട്ടു നൽകിയതെന്നിരിക്കെ, പാർട്ടി നേതൃത്വത്തിെൻറ വിശദീകരണം സാങ്കേതികമായി തെറ്റല്ല. പാർട്ടിക്കു പുറത്തൊരു സ്വതന്ത്ര അന്വേഷണമാണ് പ്രധാനമന്ത്രി തേടിയത്. അതനുസരിച്ച് റിപ്പോർട്ട് കൈമാറുകയും ചെയ്തിട്ടുണ്ട്. റിപ്പോർട്ട് സമർപ്പിച്ചവർക്ക് ഇക്കാര്യത്തിൽ നിശ്ശബ്ദത പാലിക്കാനല്ലാതെ കഴിയില്ല.സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന് കേന്ദ്രനേതൃത്വം താക്കീതു നൽകിയിരുന്നു.
അതോെടാപ്പം തന്നെ പാർട്ടിയുടെ പ്രതിച്ഛായ മുൻനിർത്തി തൽക്കാലം വിവാദങ്ങൾ കെട്ടടങ്ങാനുള്ള വഴികൾ പ്രയോഗിക്കുകയുമാണ് നേതൃത്വം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.