ക്രൈസ്തവരെ ആന്തരികഭീഷണിയായി പ്രഖ്യാപിച്ചവർ ഇപ്പോൾ നടത്തുന്ന നാടകം പരിഹാസ്യം- സി.പി.എം
text_fieldsതിരുവനന്തപുരം: രാജ്യവ്യാപകമായി ബി.ജെ.പി. നേതാക്കള്‍ ക്രിസ്ത്യന്‍ മതസ്ഥാപനങ്ങളും പുരോഹിതന്മാരെയും സന്ദർശിക്കുന്നതിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്. ന്യൂനപക്ഷ ജനവിഭാഗങ്ങളെ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ച സംഘ്പരിവാർ, അവരെ കൂടെ നിർത്താൻ നടത്തുന്ന പ്രവർത്തനങ്ങൾ പരിഹാസ്യമാണെന്ന് സി.പി.എം സെക്രട്ടേറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.
ആര്‍.എസ്.എസിന്റെ താത്വികഗ്രന്ഥമായ വിചാരധാരയില്‍ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ചവരാണ് ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ ജനവിഭാഗങ്ങളും കമ്യൂണിസ്റ്റുകാരും. അതുകൊണ്ടുതന്നെയാണ് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് നേരെയും കമ്യൂണിസ്റ്റുകാര്‍ക്കെതിരെയും അക്രമപരമ്പര തന്നെ രാജ്യത്ത് അരങ്ങേറിയത്. ഗ്രഹാംസ്റ്റേയിന്‍സിനെപ്പോലെയുള്ളവരെ ചുട്ടുകൊന്നതും ഹിന്ദുത്വവാദികളാണ്.
കഴിഞ്ഞ ക്രിസ്മസ് ആഘോഷവേളയില്‍ രാജ്യത്തെമ്പാടും വമ്പിച്ച ആക്രമണമാണ് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെയുണ്ടായത്. ഛത്തീസ്ഗണ്ഡിലുണ്ടായ ആക്രമണ പരമ്പരയ്ക്ക് അന്ത്യമായിട്ടുമില്ല. ഈ ഘട്ടത്തിലാണ് ക്രിസ്ത്യന്‍ മതസ്ഥാപനങ്ങളും പുരോഹിതന്മാരെയും സന്ദര്‍ശിക്കുന്ന പരിപാടിയുമായി പ്രധാനമന്ത്രി തൊട്ടുള്ള ബി.ജെ.പി. നേതാക്കള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ബി.ജെ.പിയുടെ നിലപാട് അറിയാവുന്ന പ്രബുദ്ധരായ കേരള ജനത ഇത് തിരിച്ചറിയുക തന്നെ ചെയ്യുമെന്നും സി.പി.എം. വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.