ബി.ജെ.പി -കോൺഗ്രസ് അകലം കുറഞ്ഞു –കാരാട്ട്
text_fieldsകോട്ടയം: ബി.ജെ.പിക്കും കോൺഗ്രസിനുമിടയിലെ അകലം കുറഞ്ഞെന്ന് സി.പി.എം േപാളിറ്റ് ബ്യൂ റോ അംഗം പ്രകാശ് കാരാട്ട്. ബി.ജെ.പിയുടെ വർഗീയ ഭീഷണിയെ ആശയപരമായും രാഷ്ട്രീയമായും എ തിർക്കാൻ ഇടതുപക്ഷത്തിന് മാത്രമാണ് കഴിയുന്നത്. കോൺഗ്രസ് നേതാക്കളിൽ പലരും ഇപ്പേ ാൾ ബി.ജെ.പിയുടെ പ്രതിനിധികളാണ്.
കോട്ടയം ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി.എ ൻ. വാസവെൻറ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്കെതിരായ മതനിരപേക്ഷ കക്ഷികളെ കൂട്ടിയോജിപ്പിക്കാൻ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ. കോൺഗ്രസിനെ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികൾ വിശ്വസിക്കുന്നില്ല. വർഗീയത നേരിടുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. ഇതോടെ ഇവരുടെ മതനിരപേക്ഷ മുഖം ദുർബലമായി.
മോദിയും കൂട്ടരും രാജ്യത്തിനകത്തും പുറത്തുംനിന്ന് ഭീഷണിയുണ്ടെന്ന് പ്രചരിപ്പിച്ച് ഭിന്നതയും അസ്വാരസ്യവും സൃഷ്ടിക്കുന്നു. ഭീഷണി ചെറുക്കാൻ കരുത്തുള്ളവർ തങ്ങൾ മാത്രമെന്ന് അവർ പ്രചരിപ്പിക്കുന്നു. മോദിയെ എതിർക്കുന്നവരെ ആഭ്യന്തര, വിദേശ ശത്രുക്കളെന്ന് മുദ്രകുത്തുന്നു. മതന്യൂനപക്ഷങ്ങളും ഇടതുപക്ഷവും ആഭ്യന്തര ശത്രുക്കളുടെ പട്ടികയിലാണ്.
ഭരണഘടന ഇന്ത്യയുടെ സംസ്കാരത്തിന് യോജിച്ചതല്ലെന്ന് വിശ്വസിക്കുന്നവരാണ് ആർ.എസ്.എസ്. മനുസ്മൃതിയിൽ അധിഷ്ഠിതമായ ഭരണഘടനയാണ് അവരുടെ ലക്ഷ്യം. കഴിഞ്ഞ അഞ്ചുവർഷവും ഭരണഘടന തകർക്കുന്ന നീക്കങ്ങളാണ് മോദി സർക്കാർ നടത്തിയതെന്നും കാരാട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.