ബി.ജെ.പി കോർ കമ്മിറ്റി യോഗം എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാറ്റി
text_fieldsകൊച്ചി: ബി.ജെ.പി കോർ കമ്മിറ്റി യോഗം എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാറ്റി. കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ പൊലീസ് വിലക്കിയ യോഗമാണ് കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് മാറ്റി കമ്മിറ്റി ഓഫിസിലേക്കാക്കിയത്. ഇന്ന് മൂന്ന് മണിക്ക് യോഗം ചേരാനിരിക്കെയായിരുന്നു പൊലീസ് ഹോട്ടലില്‍ യോഗം നടത്തുന്നതില്‍ തടസമുണ്ടെന്ന് കാട്ടി നോട്ടീസ് നല്‍കിയത്. ഹോട്ടലുകളില്‍ യോഗം ചേരുന്നത് കൊവിഡ്-19 പ്രോട്ടോകോള്‍ ലംഘനമാണെന്ന് നോട്ടീസിൽ പറഞ്ഞിരുന്നു.
നേരത്തെ ഓണ്‍ലൈനായി ബി.ജെ.പി കോര്‍കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും കൊടകര കുഴല്‍പണക്കേസും സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കും. കേന്ദ്ര നേതൃത്വത്തിന്റെ കൂടി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോര്‍കമ്മിറ്റി യോഗം വിളിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി രാധാകൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം.
കൊടകര കുഴല്‍പ്പണ കേസ് അന്വേഷണം സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനിലേക്കും മകനിലേക്കും നീങ്ങുന്ന ഘട്ടത്തില്‍ നിര്‍ണായക കോര്‍ കമ്മിറ്റിയോഗമാണ് കൊച്ചിയില്‍ ചേരുന്നത്. അവസരം മുതലെടുത്ത് പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന് വിഭാഗങ്ങള്‍ കാര്യങ്ങള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ കോര്‍ കമ്മിറ്റിയോഗം അതീവ നിര്‍ണായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.