തിരുവനന്തപുരം സംഘർഷം: രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ; ആറ് ആർ.എസ്.എസുകാർ കസ്റ്റഡിയിൽ
text_fieldsതിരുവനന്തപുരം: ബി.ജെ.പി-സി.പി.എം സംഘർഷവുമായി ബന്ധപ്പെട്ട് ആറ് ആർ.എസ്.എസ് പ്രവർത്തകർ കസ്റ്റഡിയിൽ. സി.പി.എം കൗൺസിലർമാർക്കും ബിനീഷ് കോടിയേരിയുടെ വീടിനും നേരെ നടന്ന അക്രമ സംഭവങ്ങളിലാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, ബി.ജെ.പി ഒാഫീസിന് നേരെ നടന്ന ആക്രമം തടയാതിരുന്ന പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചു. രണ്ടു പൊലീസുകാരെ ആഭ്യന്തര മന്ത്രി സസ്പെൻഡ് ചെയ്തു. അക്രമസംഭവങ്ങൾ തടയേണ്ട സമയത്ത് പൊലീസ് നിഷ്ക്രിയമായിരുന്നുവെന്ന് ഒ. രാജഗോപാൽ എം.എൽ.എ ആരോപിച്ച സാഹചര്യത്തിലാണ് സർക്കാർ വകുപ്പുതല നടപടി സ്വീകരിച്ചത്.
പൊതുസ്ഥലത്തെ കൊടിതോരണങ്ങൾ നീക്കം ചെയ്യാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. കൂടാതെ തലസ്ഥാനത്ത് എല്ലാവിധ പ്രകടങ്ങൾക്കും മൂന്നു ദിവസത്തെ വിലക്കും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ അടക്കം സംഘർഷം ഉണ്ടാകാൻ സാധ്യതയുള്ള മറ്റ് ജില്ലകളിലും ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ ഒാഫീസുകൾക്ക് പ്രത്യേക സുരക്ഷ പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് തലസ്ഥാനത്ത് ബി.െജ.പി-സി.പി.എം സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. എം.ജി കോളജിൽ എസ്.എഫ്.െഎ യൂണിറ്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങളാണ് വ്യാപക അക്രമത്തിലേക്ക് നയിച്ചത്. കോളജിൽ എസ്.എഫ്.െഎയുെട കൊടിമരം എ.ബി.വി.പി പ്രവർത്തകർ തകർത്തതിന് പ്രതികാരമായി മണക്കാട് ഭാഗത്ത് ബി.െജ.പി കൊടിമരം തകർക്കപ്പെട്ടു. തൊട്ടു പിറകെ വ്യാപക അക്രമ സംഭവങ്ങൾ അരങ്ങേറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.