സുകുമാരൻ നായരുടെ കത്ത് ചർച്ചയാക്കി ബി.ജെ.പി; തള്ളി എൻ.എസ്.എസ്
text_fieldsകോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.എസ്.എസിനെ ഒപ്പംനിർത്താനുള്ള ബി.ജെ.പി നീക്കത്തിന് തിരിച്ചടി. മന്നം ജയന്തിക്ക് ആശംസ നേർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത്ഷാക്കും നന്ദിയറിയിച്ച് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ നൽകിയ കത്തുമായി ബന്ധപ്പെട്ട ബി.ജെ.പി പ്രചാരണം എൻ.എസ്.എസ് തള്ളി.
ജനുവരി രണ്ടിന് നടന്ന മന്നംജയന്തിക്ക് മോദിയും അമിത് ഷായും ട്വിറ്ററിൽ ആശംസ നേർന്നിരുന്നു. ഇതിന് നന്ദി പ്രകടിപ്പിച്ച് സുകുമാരൻ നായർ ഇരുവർക്കും കത്തയച്ചിരുന്നു. എൻ.എസ്.എസ് മുഖപത്രമായ സർവീസിെൻറ പുതിയ ലക്കത്തിലും ഇക്കാര്യം സുകുമാരൻ നായർ വ്യക്തമാക്കി.
ഇരുവരുടെയും ട്വിറ്റർ സന്ദേശത്തിലൂടെ ഇത്തവണ മന്നം ജയന്തിക്ക് ആഗോളതലത്തിൽ പ്രസിദ്ധി ലഭിച്ചതായും ഇതിനെ നന്ദിയോടെ സ്മരിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. ഇരുവരുടെയും ട്വീറ്റുകളും പ്രസിദ്ധീകരിച്ചിരുന്നു.
കത്ത് ആയുധമാക്കിയ ബി.ജെ.പി, എൻ.ഡി.എയുമായി എൻ.എസ്.എസ് അടുക്കുന്നതിെൻറ സൂചനയായി ഇതിനെ വിശേഷിപ്പിച്ചു. ബി.ജെ.പി സംസ്ഥാനപ്രസിഡൻറ് കെ. സുരേന്ദ്രന്തന്നെ ഇത് ഫെയ്സ്ബുക്ക് പോസ്റ്റായി ഇട്ടു. 'പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നന്ദി അറിയിച്ച് 'സര്‍വീസ്'. ഇക്കാര്യം അറിയിച്ചുകൊണ്ട് ഇരുവര്‍ക്കും സുകുമാരന്‍ നായര്‍ കത്തും അയച്ചിട്ടുണ്ട്' എന്നായിരുന്നു സുരേന്ദ്രെൻറ പോസ്റ്റ്. ഇതിനൊപ്പം സർവീസിൽ വന്ന ലേഖനത്തിെൻറ ചിത്രവും നൽകി.
നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ഉമ്മൻ ചാണ്ടി നയിക്കുമെന്ന തീരുമാനം വന്നതിനു പിന്നാലെ, എന്‍.എസ്.എസ് വോട്ട് ലക്ഷ്യമിട്ട് ബി.ജെ.പി കത്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. രമേശ് ചെന്നിത്തലയെ ഒഴിവാക്കിയതിൽ അസംതൃപ്തിയുണ്ടെന്ന് വിലയിരുത്തലിലായിരുന്നു ഇവരുെട നീക്കം. എന്നാൽ, പ്രചാരണം പരോക്ഷമായി തള്ളിയ എൻ.എസ്.എസ് നേതൃത്വം, സമദൂര നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി.
അതിനിടെ, എൻ.എസ്.എസിനെ ഒപ്പം െകാണ്ടുവരാനുള്ള ശ്രമങ്ങൾ ബി.ജെ.പി തുടരുകയാണ്. ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിന് മോദി എത്തുകയാണെങ്കില്‍, എൻ.എസ്.എസ് നേതൃത്വവുമായി കൂടിക്കാഴ്ചക്കുള്ള ആലോചന നടക്കുന്നുണ്ട്. ഏറെക്കാലമായി എൻ.എസ്.എസ് നേതൃത്വവുമായി അടുക്കാൻ ബി.ജെ.പി ശ്രമം നടത്തിവരുകയാണ്. ശബരിമല പ്രക്ഷോഭത്തിന് പിന്നാലെ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിലും യു.ഡി.എഫിനൊപ്പമായിരുന്നു എൻ.എസ്.എസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.