Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'പണം കിട്ടിയാൽ എന്തും...

'പണം കിട്ടിയാൽ എന്തും പറയുന്നയാളാണ് സതീഷ്'; പുതിയ വെളിപ്പെടുത്തലിന് പിന്നിൽ സി.പി.എമ്മെന്ന് ബി.ജെ.പി ജില്ല അധ്യക്ഷൻ

text_fields
bookmark_border
പണം കിട്ടിയാൽ എന്തും പറയുന്നയാളാണ് സതീഷ്; പുതിയ വെളിപ്പെടുത്തലിന് പിന്നിൽ സി.പി.എമ്മെന്ന് ബി.ജെ.പി ജില്ല അധ്യക്ഷൻ
cancel
camera_alt

തിരൂർ സതീഷ്, ബി.ജെ.പി തൃശൂർ ജില്ല അധ്യക്ഷൻ കെ.കെ അനീഷ് കുമാർ

തൃശൂർ: കൊടകര കുഴൽപ്പണ കേസിലെ പുതിയ വെളിപ്പെടുത്തലിന് പിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി തൃശൂർ ജില്ല അധ്യക്ഷൻ കെ.കെ അനീഷ് കുമാർ. സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന പുറത്താക്കിയാളാണ് ആരോപണം ഉന്നയിച്ച തിരൂർ സതീഷെന്നും അതിന്റെ വൈരാഗ്യം തീർക്കാനാണ് ഇത്തരം ആരോപണവുമായി രംഗത്തുവരുന്നതെന്നും അനീഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ജയ സാധ്യത തടയാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഈ സമയത്ത് ഇത് പറഞ്ഞത് എന്തിനാണെന്ന് അരി ആഹാരം കഴിക്കുന്ന ആർക്കും അറിയാം. പണംകിട്ടിയാൽ എന്തും പറയുന്നയാളാണ് സതീഷ്. വിവരങ്ങൾ നേരത്തെ എന്തുകൊണ്ട് ഇയാൾ വെളിപ്പെടുത്തിയില്ലെന്നും ബി.ജെ.പി ജില്ല അധ്യക്ഷൻ ചോദിച്ചു.

ആറു ചാക്കുകളിലാക്കി ബി.ജെ.പിയുടെ തൃശൂർ ഓഫീസിൽ പണമെത്തിച്ചുവെന്ന് ബി.ജെ.പി തൃശൂർ ജില്ല ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

ആറു ചാക്കുകളിലാക്കിയാണ് പണമെത്തിച്ചത്. ആദ്യം തെരഞ്ഞെടുപ്പ് സാമഗ്രികളാണെന്നാണ് കരുതിയതെന്നും എന്നാൽ ഓഫീസിൽ എത്തിച്ചപ്പോഴാണ് പണമാണെന്ന് മനസിലായതെന്നും സതീഷ് പറയുന്നു. ധർമരാജ് എന്നയാളാണ് പണം കൊണ്ടുവന്നത്. ഇത് എവിടെ നിന്നാണ് കൊണ്ടുവന്നതെന്ന് അറിയില്ല. തൃശൂരിലേക്ക് ആവശ്യമുള്ള പണം നൽകിയ ശേഷം ബാക്കി അവിടെ നിന്നും കൊണ്ടുപോകുകയായിരുന്നുവെന്ന് സതീശ് പറഞ്ഞു. പാർട്ടി നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണെന്നും ജില്ല ഭാരവാഹികളാണ് പണം കൈകാര്യം ചെയ്തിരുന്നതെന്നും സതീശ് പറഞ്ഞു.

2021 ഏപ്രിൽ മൂന്നിന്​ പുലർച്ചെ തൃശൂർ കൊടകരക്കടുത്ത്​ വാഹനാപകടം സൃഷ്ടിച്ച്​ മൂന്നര കോടിയോളം രൂപ തട്ടിയെടുത്തതാണ്​ കൊടകര കുഴൽപണ കേസ്​. വാഹനത്തിന്‍റെ ഡ്രൈവർ ജംഷീർ ഏപ്രിൽ ഏഴിന്​ 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന്​ കാണിച്ച്​ പൊലീസിൽ പരാതി നൽകിയപ്പോഴാണ്​ നടന്നത്​ വാഹനാപകടമല്ലെന്നും പണം തട്ടിയെടുക്കാൻ സൃഷ്ടിച്ച അപകടമാണെന്നും പുറത്തറിഞ്ഞത്​.

അതിനുശേഷമാണ് കാസർകോട്ടെ ആർ.എസ്​.എസ്​ പ്രവർത്തകനായിരുന്ന ധർമരാജൻ പണം നഷ്ടപ്പെട്ടെന്നും അത്​ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ ഫണ്ടിലേക്ക്​ വന്നതാണെന്നും വെളിപ്പെടുത്തിയത്. പൊലീസ്​ കേസെടുത്ത്​ അന്വേഷണം നടത്തിയപ്പോൾ നഷ്ടപ്പെട്ടത്​ 25 ലക്ഷമല്ല, മൂന്നര കോടിയോളം രൂപയാണെന്ന്​ വ്യക്തമായി. 25 പേരെ അറസ്റ്റ്​ ചെയ്യുകയും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രനും ഇപ്പോൾ വെളിപ്പെടുത്തലുമായി വന്ന തിരൂർ സതീഷും ഉൾപ്പെടെ 19 പേരെ സാക്ഷികളാക്കുകയും ചെയ്തു.

ഒന്നര കോടിയോളം രൂപ വീണ്ടെടുത്തു. ഇഴഞ്ഞുനീങ്ങിയ നടപടികൾക്കുശേഷം പൊലീസ്​ ചാലക്കുടി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അതിൽ വിചാരണ തുടങ്ങിയിട്ടില്ല. സംസ്ഥാന പൊലീസ്​ ഈ കേസ്​ ഇ.ഡിക്ക്​ കൈമാറിയെങ്കിലും അതിലും വേണ്ടത്ര അന്വേഷണം നടന്നിട്ടില്ല. അറസ്റ്റിലായവരെല്ലാം ഇതിനിടെ​ ജാമ്യത്തിലിറങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMBJPkodakara hawala case
News Summary - BJP district president says CPM is behind new revelation in kodakara hawala case
Next Story