കേരളത്തെ 31 ജില്ലയായി തിരിച്ച് ബി.ജെ.പി; ലക്ഷ്യം നിയമസഭയിൽ 41 സീറ്റ്
text_fieldsകൊച്ചി: അടുത്ത വർഷം നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലും നേട്ടം കൊയ്യാൻ കേരളത്തെ 31 ജില്ലയാക്കി തിരിച്ച് ബി.ജെ.പി. ഇതിനായി 31 ജില്ല പ്രസിഡൻറുമാരെ നിയോഗിച്ച് പ്രവർത്തനം ഊർജിതമാക്കാൻ കൊച്ചിയിൽ ചേർന്ന ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി യോഗം തീരുമാനിച്ചു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളെ മൂന്നായും മറ്റ് ജില്ലകളെ രണ്ടായും തിരിക്കും. തിരുവനന്തപുരം, തൃശൂർ കോർപറേഷനുകൾ പിടിക്കാൻ തന്ത്രങ്ങൾ മെനയും. നിയമസഭ തെരഞ്ഞെടുപ്പിൽ 41 സീറ്റാണ് പാർട്ടി ലക്ഷ്യം. പാലക്കാട്, വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് ചർച്ചകളുണ്ടായില്ലെന്നാണ് വിവരം.
ഈഴവർ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങളെ കൂടുതൽ അടുപ്പിക്കാനുള്ള പ്രവർത്തനം നടത്തും. ക്രിസ്ത്യൻ വിഭാഗങ്ങളുടെ വിശ്വാസം ആർജിക്കാനുള്ള നടപടികള്‍ തുടരും. ഗ്രൂപ്പ് പ്രവർത്തനം അംഗീകരിക്കില്ലെന്നും സമന്വയ നീക്കത്തെയാവും പ്രോത്സാഹിപ്പിക്കുകയെന്നും യോഗത്തിൽ പങ്കെടുത്ത കേരളത്തിന്‍റെ ചുമതലയുള്ള പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. വയനാട് വിഷയത്തിൽ മുഖ്യമന്ത്രി കള്ളമാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.