Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി അക്കൗണ്ട്...

ബി.ജെ.പി അക്കൗണ്ട് തുറക്കില്ല -കെ. സുധാകരൻ

text_fields
bookmark_border
k sudhakaran
cancel
camera_alt

കെ. സുധാകരൻ (ഫയൽ ചിത്രം)

ക​ണ്ണൂ​ര്‍: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ​ബി.​ജെ.​പി കേ​ര​ള​ത്തി​ൽ അ​ക്കൗ​ണ്ട് തു​റ​ക്കി​ല്ലെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ൻ. നാ​ളെ ബി.​ജെ.​പി വ​രി​ല്ലെ​ന്ന് പ​റ​യു​ന്നി​ല്ല. പ​ക്ഷേ, ഇ​ന്ന​ത്തെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​ൻ.​ഡി.​എ​ക്ക് സാ​ധ്യ​ത​യി​ല്ല. എ​ത്ര​യോ ത​വ​ണ എ​ക്സി​റ്റ് പോ​ൾ തെ​റ്റി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി കേ​ര​ള​ത്തി​ലെ​ത്തി ന​ട​ത്തു​ന്ന ആ​ഭാ​സ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്ക് പു​ച്ഛ​മാ​ണെ​ന്നും സു​ധാ​ക​ര​ൻ ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. സാ​ധാ​ര​ണ​ക്കാ​ർ​പോ​ലും അ​ദ്ദേ​ഹ​ത്തി​ന്റെ പൂ​ജ​യും കാ​ര്യ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്നി​ല്ല. ബി.​ജെ.​പി അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്ന് എ​ക്സി​റ്റ് പോ​ളി​ൽ പ​റ​യു​ന്ന​ത് ജ​ന​മ​ന​സ്സ​റി​ഞ്ഞി​ട്ട​ല്ല. പ​ക​രം അ​വ​രു​ടെ പ്ര​ചാ​ര​ണം ക​ണ്ടി​ട്ടാ​ണ്.

‘ഇ​ൻ​ഡ്യ’ മു​ന്ന​ണി​യു​ടെ ആ​ത്മാ​വ് വ​രാ​ൻ പോ​കു​ന്ന​തേ​യു​ള്ളൂ. എ​ത്ര സീ​റ്റ് കി​ട്ടി​യാ​ലും നേ​ട്ട​മാ​ണ്. ഇ​ത്ര​യും മേ​ൽ​ക്കൈ ഉ​ണ്ടാ​കു​മെ​ന്ന് ക​രു​തി​യി​ട്ടി​ല്ല. ഇ​ന്ന​ലെ​വ​രെ മു​ന്ന​ണി എ​ത്ര​മാ​ത്രം പി​ന്നി​ലാ​യി​രു​ന്നോ അ​ത് ഒ​രു​പാ​ട് മു​ന്നോ​ട്ടു​പോ​യ​താ​യി ഓ​രോ സം​സ്ഥാ​ന​ത്തെ​യും തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​ശോ​ധി​ച്ചാ​ൽ മ​ന​സ്സി​ലാ​കു​മെ​ന്നും കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjpK Sudhakaran
News Summary - BJP will not open account -K. Sudhakaran
Next Story