Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2020 2:07 PM GMT Updated On
date_range 18 Dec 2020 2:07 PM GMTകർഷകരെ സമരത്തിന് പ്രേരിപ്പിക്കുന്നു; കെജ് രിവാളിനെതിരെ പരാതിയുമായി ബി.ജെ.പി
text_fieldsbookmark_border
ന്യൂഡല്‍ഹി: നിയമസഭയില്‍ കാര്‍ഷികബില്ലുകള്‍ കീറിയെറിഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പരാതിയുമായി ബി.ജെ.പി. ഡല്‍ഹി ബി.ജെ.പി ഘടകമാണ് കെജ്രിവാളിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
നടപടിയിലൂടെ കര്‍ഷകരെ സമരത്തിന് പ്രേരിപ്പിക്കുകയാണ് കെജ്രിവാളെന്ന് ബി.ജെ.പി ആരോപിച്ചു. ഡൽഹി നഗരത്തിലെ കലാപം രൂക്ഷമാക്കാൻ കെജ് രിവാൾ ഗൂഢാലോചന നടത്തി. ഡൽഹിയിലെ അവസ്ഥ ഇനിയും മോശമാകുകയാണെങ്കിൽ അതിന് കാരണക്കാരൻ കെജ് രിവാളാണെന്നും അദ്ദേഹത്തിനെതിരെ യുക്തമായ നടപടികൾ പൊലീസ് സ്വീകരിക്കണമെന്നും ബി.ജെ.പി ഐ.ടി സെൽ ചീഫ് അഭിഷേക് ദുബെ പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story