ഒമ്പത് ജില്ലകളിൽ ബി.ജെ.പി കള്ളപ്പണം ഒഴുക്കിയെന്ന് അന്വേഷണ സംഘം കോടതിയിൽ
text_fieldsതൃശൂർ: തെരഞ്ഞെടുപ്പിനിടയിൽ കേരളത്തിലെഒമ്പത് ജില്ലകളിൽ ബി.ജെ.പി കള്ളപ്പണം എത്തിച്ചുവെന്ന് കൊടകര കള്ളപ്പണകേസ് അന്വേഷണ സംഘം കോടതിയിൽ. തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് , പത്തനംതിട്ട , എറണാകുളം, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിലാണ് കള്ളപ്പണമൊഴുക്കിയത്.
ഇരിങ്ങാലക്കുട കോടതിയിലാണ് അന്വേഷണ സംഘം ബി.ജെ.പിയുടെ കള്ളപ്പണവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ചത്.അതെ സമയം പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ധർമരാജൻ സമർപ്പിച്ച ഹരജി ഈ മാസം 11 ന് പരിഗണിക്കാനായി മാറ്റി.
ബി.ജെ.പി നേതാക്കളുടെ പ്രേരണ മൂലമാണ് ധർമ്മരാജൻ ഹരജി നൽകിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പണത്തിന്റെ ഉറവിടം വ്യക്തമാകാൻ ഇക്കുറിയും ധർമ്മരാജനായില്ല.
അതെ സമയം സർക്കാർ കൂടുതൽ സമയം തേടിയതിനെത്തുടർന്ന് കൊടകരയിൽ കുഴൽപണം തട്ടിയെടുത്ത കേസിലെ പ്രതികളുടെ ജാമ്യഹരജികൾ ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. സുജീഷ്, ദീപ്തി, അഭിയെന്ന അഭിജിത്ത്, അരീഷ്, അബ്ദുൽ ഷാഹിദ് എന്നീ പ്രതികളുടെ ഹരജികളാണ് മാറ്റിയത്.
ഹരജി പരിഗണിക്കവേ അഡീഷനൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കൂടുതൽ സമയം തേടിയപ്പോൾ ജസ്റ്റിസ് കെ. ഹരിപാൽ അനുവദിച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പിന് ചെലവിടാൻ കർണാടകയിലെ ബി.ജെ.പി ഘടകം കൊടുത്തുവിട്ടതെന്ന് ആരോപിക്കപ്പെടുന്ന 3.5 കോടി രൂപ തൃശൂരിലെ കൊടകരയിൽ ഏപ്രിൽ മൂന്നിന് പ്രതികളടങ്ങുന്ന സംഘം കാർ തടഞ്ഞുനിർത്തി കവർന്നെന്നാണ് കേസ്. കാറിൽനിന്ന് 25 ലക്ഷം നഷ്ടപ്പെട്ടെന്നാണ് കാറുടമ ധർമജൻ പൊലീസിനെ അറിയിച്ചത്. അന്വേഷണത്തിൽ കോടികൾ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.
പണത്തിെൻറ ഉറവിടം കണ്ടെത്താൻ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.