ബി.ജെ.പി ഹർത്താൽ തുടങ്ങി; പാലക്കാട് കെ.എസ്.ആർ.ടി.സി ബസുകൾ തകർത്തു VIDEO
text_fieldsതിരുവനന്തപുരം: ബി.ജെ.പിയുടെ സമരപന്തലിന് സമീപം തീകൊളുത്തി മരിച്ച വേണുഗോപാലൻ നായർക്ക് ആദരസൂചകമായി ബിജെ.പി ആഹ് വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. രാവിലെ ആറിന് ആരംഭിച്ച ഹർത്താൽ വൈകീട്ട് ആറിന് അവസാനിക്കും. സ്വകാര്യ ഇരുചക ്ര വാഹനങ്ങളും നാലു ചക്ര വാഹനങ്ങളും നിരത്തിലൂടെ ഒാടുന്നുണ്ട്. എന്നാൽ, കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നില്ല.
ഇത ിനിടെ പാലക്കാട് കെ.എസ്.ആർ.ടിസി ബസുകൾക്ക് നേരെ ആക്രമണം നടന്നു. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിര്‍ത്തിയിട്ടിരിക്കുന്ന ബസുകളുടെ ചില്ലുകൾ ബൈക്കിലെത്തിയ സംഘം അടിച്ചു തകർത്തു. മൂന്ന് ബസുകളുടെ മുൻഭാഗത്തെ ചില്ലുകൾ പൂർണമായി തകർന്നു. പുലർച്ചെ 3.30 ഓടെയായിരുന്നു അക്രമം. മലപ്പുറം പെരിന്തൽമണ്ണയിലും കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ ആക്രമണമുണ്ടായി.
അഖിലേന്ത്യാ പരീക്ഷകൾക്കെത്തുന്നവർ വാഹനത്തിൽ പരീക്ഷയെന്ന ബോർഡ് സ്ഥാപിച്ചാൽ തടയില്ലെന്നു പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് അറിയിച്ചു. ഹയർസെക്കണ്ടറി, ഹൈസ്കൂൾ, സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്.
അതേസമയം, ഹർത്താലിനിടയിൽ അക്രമം കാണിക്കുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
അക്രമത്തിന് മുതിരുകയോ സഞ്ചാര സ്വാതന്ത്രം ഹനിക്കുകയോ ചെയ്താൽ ഉടനടി നടപടി സ്വീകരിക്കണം. സർക്കാർ ഒാഫീസുകൾ, കെ.എസ്.ആർ.ടി.സി, സ്വകാര്യ വാഹനങ്ങൾ എന്നിവക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. സുരക്ഷിതത്വം ഉറപ്പാക്കണം എന്ന നിർദേശമാണ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.