ബി.ജെ.പി ഹർത്താലിനെ ന്യായീകരിച്ച് പ്രധാനമന്ത്രി
text_fieldsതിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പി നടത്തിയ ഹർത്താലിനെ ന്യായീകരിച്ച് പ്രധാനമന ്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ ആറ്റിങ്ങൽ, കൊല്ലം, മാവേലിക്കര, ആലപ്പുഴ, പത്തനംതിട് ട ലോക്സഭ മണ്ഡലങ്ങളിലെ ബൂത്ത്തല പ്രവർത്തകരുമായി ‘മേരാ ബൂത്ത് സബ്േസ മജ്ബൂത്’ വിഡിയോ കോൺഫറൻസ് പരിപാടിയിൽ പെങ്കടുക്കവെയാണ് അദ്ദേഹം ഇൗ നിലപാട് സ്വീകരിച്ചത്.
കേരളത്തിൽ ഹർത്താൽ നടത്താൻ പാർട്ടി നിർബന്ധിതമായെന്ന ആമുഖത്തോടെയാണ് മോദി പരിപാടിക്ക് തുടക്കം കുറിച്ചത്. വേദനജനകമായ സംഭവമാണുണ്ടായത്. ഒാരോജീവനും അതിേൻറതായ പ്രാധാന്യമുണ്ട്. പ്രവർത്തകർ ആത്മഹൂതി പോലുള്ള കടുത്ത നിലപാടുകൾ കൈക്കൊള്ളരുതെന്നും മോദി വ്യക്തമാക്കി. ജനാധിപത്യപരമായി പ്രവർത്തിച്ച് ജനങ്ങളുടെ വിശ്വാസമാർജിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.