ബി.ജെ.പി ഹര്‍ത്താൽ: പലയിടത്തും വ്യാപക അക്രമം
text_fieldsതിരുവനന്തപുരം: ബി.ജെ.പി പ്രവര്‍ത്തകന്‍ രമിത്ത് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രമം. സംസ്ഥാനത്ത് പലയിടങ്ങളിൽ ബി.ജെ.പി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. തലശ്ശേരിയില്‍ സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായി. കോഴിക്കോട് കുന്നമംഗലത്ത് വിവാഹസംഘം സഞ്ചരിച്ച കാറിന് നേരെ കല്ലെറിയുകയും കോഴിക്കോടും തൃശൂരും മാധ്യമപ്രവര്‍ത്തകരെ ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമിക്കുകയും ചെയ്തു. കൊല്ലം ചാവക്കടയില്‍ ഹര്‍ത്താലനുകൂലികളും വ്യാപാരികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. കാസർകോട് ജില്ലാ സഹകരണ ബാങ്കിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. തിരുവനന്തപുരം ശ്രീവരാഹത്ത് ഡി.വൈ.എഫ്.ഐ മുക്കോലക്കൽ യൂണിറ്റ് കമ്മിറ്റി അംഗം അരുണിനെ ബി.ജെ.പിക്കാർ വെട്ടി പരിക്കേൽപ്പിച്ചു. തലക്കും തോളിലും ആണ് അരുണിന് വെട്ടേറ്റത്.
തൊടുപുഴയിൽ ലേബർ ഒാഫീസ് അടിച്ചു തകർത്തതിന് അറസ്റ്റിലായ പ്രവർത്തകനെ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.തൊടുപുഴയില്‍ രാവിലെ തുറന്ന് പ്രവര്‍ത്തിച്ച ലേബര്‍ ഓഫിസ് ഹര്‍ത്താലനുകൂലികള്‍ അടിച്ചുതകര്‍ത്തു. സ്ത്രീകളടക്കം ജീവനക്കാരെ പുറത്താക്കിയ ശേഷമാണ് ഓഫീസ് ആക്രമിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് ജില്ലാ സേവക് പ്രമുഖ് ഇ.എസ് രാജേന്ദ്രനെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തൊടുപുഴ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചതിനത്തെുടര്‍ന്ന് അര മണിക്കൂറോളം സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു. ബലപ്രയോഗം വേണ്ടിവരുമെന്ന പൊലീസിന്‍െറ മുന്നറിയിപ്പിനത്തെുടര്‍ന്ന് പ്രവര്‍ത്തകര്‍ പിന്നീട് പിരിഞ്ഞുപോയി. ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍നിന്ന് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്നലെ രാവിലെയായിരുന്നു ബി.ജെ.പി പ്രവർത്തകൻ രമിത്ത് കൊല്ലപ്പെട്ടത്. ഇതിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തത്.രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആശുപത്രി, മെഡിക്കല്‍ സ്റ്റോറുകള്‍, പാല്‍, പത്രം എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. കണ്ണൂരില്‍ ഇന്ന് തുടങ്ങാനിരുന്ന വടക്കന്‍ മേഖലാ സ്കൂള്‍ ഗെയിംസും നാളത്തേക്ക് മാറ്റി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കണ്ണൂരില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.