തിരുവനന്തപുരത്ത് ബി.ജെ.പി ഹർത്താൽ തുടങ്ങി; ഹയർസെക്കണ്ടറി സേ പരീക്ഷ മാറ്റിവെച്ചു
text_fieldsതിരുവനന്തപുരം: സ്റ്റാച്യു ട്യൂട്ടേഴ്‌സ് ലെയിനിലെ ബി.ജെ.പി ജില്ല ഓഫിസിന് നേരെയുണ്ടായ ബോംബേറിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിൽ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താൽ തുടങ്ങി. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
കാട്ടാക്കടയിൽ ഹർത്താൽ അനുകൂലികൾ ബസുകൾ തടയാൻ ശ്രമിച്ചത് പൊലീസ് ഇടപെട്ട് പരിഹരിച്ചു. വിവിധ സ്ഥലങ്ങളിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ മുടങ്ങി. ട്രെയിനിലുംമറ്റും വന്നെത്തുന്ന ദീർഘദൂര യാത്രക്കാർക്ക് െപാലീസ് യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട്. 10മണിക്ക് സെക്രേട്ടറിയറ്റിലേക്ക് ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധ മാർച്ച് നടക്കും.
ബുധനാഴ്ച വൈകീട്ട് എേട്ടാടെയാണ് ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ ഓഫിസിനുനേരെ ബോംബെറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. ഉഗ്രശബ്ദത്തോടെ പെട്രോൾ ബോംബ് പൊട്ടിത്തെറിക്കുകയും തീപിടിക്കുകയും ചെയ്തു. ഓഫിസിെൻറ മുന്‍ഭാഗത്തെ കസേരകള്‍ കത്തിനശിച്ചു. നേതാക്കളോ പ്രവർത്തകരോ ഇല്ലാത്ത സമയം നോക്കിയാണ് ബോംബ് എറിഞ്ഞത്. ശബ്ദം കേട്ട് പ്രവർത്തകർ എത്തിയപ്പോഴേക്കും അക്രമികള്‍ ബൈക്ക് ഓടിച്ചുപോയിരുന്നു.
സി.പി.എം കേന്ദ്ര കമ്മിറ്റി ഓഫിസിൽ കയറി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിച്ച സംഭവത്തിനുശേഷം ബി.ജെ.പി- ആർ.എസ്.എസ് ഓഫിസുകൾക്കും പ്രവർത്തകർക്കും നേരെ ആക്രമണസാധ്യതയുണ്ടെന്ന് ഇൻറലിജൻസ് മുന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ, ജില്ല കമ്മിറ്റി ഓഫിസിന് പൊലീസ് സുരക്ഷ ഒരുക്കിയിരുന്നില്ല. അക്രമസംഭവത്തെ തുടർന്ന് വൻ പൊലീസ് സംഘം സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തെ തുടർന്ന് രാഷ്ട്രീയപാർട്ടികളുടെ ഓഫിസുകൾക്ക് പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
അതേസമയം കോഴിക്കോട്ട് ബി.ജെ.പിയുടെ ചെറുവണ്ണൂർ ഓഫിസ് തല്ലിത്തകർത്തതിൽ പ്രതിഷേധിച്ച് ഇന്ന് ബേപ്പൂർ നിയോജകമണ്ഡലത്തിൽ ബി.ജെ.പി ഹർത്താൽ തുടങ്ങി. ഗതാഗതത്തെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി ബി.ജെ.പി മണ്ഡലം പ്രസിഡൻറ് പി.കെ. പരമേശ്വരൻ അറിയിച്ചു.
സി.പി.എം ഒാഫിസ് ആക്രമണത്തിൽ പ്രതിഷേധിച്ച് ഒളവണ്ണ പഞ്ചായത്തിൽ ഇന്ന് സി.പി.എമ്മും ഹർത്താൽ പ്രഖ്യാപിച്ചു.
സേ പരീക്ഷ മാറ്റി
തിരുവനന്തപുരം: ജില്ലയിൽ ബി.ജെ.പി ഹർത്താലിനു ആഹ്വാനം ചെയ്ത സാഹചര്യത്തിൽ ഇന്നത്തെ ഹയർസെക്കണ്ടറി സേ പരീക്ഷ ജൂൺ 14ലേക്ക് മാറ്റിയതായി ഹയർസെക്കണ്ടറി പരീക്ഷാ ബോർഡും പരീക്ഷ വിഭാഗം ജൊയിൻറ് സെക്രട്ടറിയും അറിയിച്ചു. . മറ്റു ദിവസങ്ങളിലെ പരീക്ഷകളിൽ മാറ്റമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.