Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്ടിൽ നവ്യ...

വയനാട്ടിൽ നവ്യ ഹരിദാസ്, പാലക്കാട്ട് സി.കൃഷ്ണകുമാർ; ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
bye election, bjp
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വയനാട് ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ നവ്യ ഹരിദാസ് സ്ഥാനാര്‍ഥിയാവും. പാലക്കാട് സി. കൃഷ്ണകുമാറും ചേലക്കര കെ. ബാലകൃഷ്ണനുമാണ് മത്സരത്തിനറങ്ങുന്നത്. നിലവിൽ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറാണ് നവ്യ. ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെയാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെ ബി.ജെ.പി പ്രഖ്യാപിച്ചത്.

പാലക്കാട്ട് അന്തിമ ചിത്രമായി

അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ട് പാ​ല​ക്കാ​ട്ട് എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യാ​യി സി. ​കൃ​ഷ്ണ​കു​മാ​റി​നെ പ്ര​ഖ്യാ​പി​ച്ചു. മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളാ​യ​തോ​ടെ പോ​രാ​ട്ട​ത്തി​ന് അ​ന്തി​മ ചി​ത്ര​മാ​യി. യു.​ഡി.​എ​ഫ്, എ​ൽ.​ഡി.​എ​ഫ് ക​ക്ഷി​ക​ൾ സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യം ക​ഴി​ഞ്ഞ് പ്ര​ചാ​ര​ണ​വു​മാ​യി മു​ന്നേ​റി​യ​പ്പോ​ൾ സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യ​ത്തി​ൽ വ​ഴി​മു​ട്ടി നി​ൽ​ക്കു​ക​യാ​യി​രു​ന്നു ബി.​ജെ.​പി. ശ​നി​യാ​ഴ്ച രാ​വി​ലെ വി​ളി​ച്ചു​കൂ​ട്ടി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​തി​നെ​ക്കു​റി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യാ​തെ അ​ന്തി​മ തീ​രു​മാ​നം ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന് വി​ട്ട് ത​ല​യൂ​രു​ക​യാ​ണ് ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ. ​സു​രേ​ന്ദ്ര​ൻ ചെ​യ്ത​ത്. വൈ​കി​യാ​ണെ​ങ്കി​ലും എ​ൻ.​ഡി.​എ കൂ​ടി സ്ഥാ​നാ​ർ​ഥി​യെ ​ പ്ര​ഖ്യാ​പി​ച്ച​തോ​ടെ പാ​ല​ക്കാ​ടി​ന് ഇ​നി പ്ര​ചാ​ര​ണ​ച്ചൂ​ടി​ന്റെ നാ​ളു​ക​ൾ.

പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ലേ​ക്ക് എ​ത്തി​യ നേ​താ​വാ​ണ് സി. ​കൃ​ഷ്ണ​കു​മാ​ർ. യു​വ​മോ​ർ​ച്ച ജി​ല്ല പ്ര​സി​ഡ​ന്റ്, ബി.​ജെ.​പി ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്റ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ൾ അ​ദ്ദേ​ഹം വ​ഹി​ച്ചി​ട്ടു​ണ്ട്. 2000 മു​ത​ൽ 2020 വ​രെ പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റാ​യി​രു​ന്നു. 2015 മു​ത​ൽ 2020 വ​രെ ന​ഗ​ര​സ​ഭ​യു​ടെ ഉ​പാ​ധ്യ​ക്ഷ പ​ദ​വി​യും വ​ഹി​ച്ചു.

2016ൽ ​വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ​തി​രെ മ​ത്സ​രി​ച്ച സി. ​കൃ​ഷ്ണ​കു​മാ​ർ 46,175 വോ​ട്ടു​ക​ൾ നേ​ടി യു.​ഡി.​എ​ഫി​നെ പി​ന്നി​ലാ​ക്കി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്നു. 2019ലും 2024​ലും ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട്ടു​നി​ന്ന് മ​ത്സ​രി​ച്ചു. 2019ൽ ​ശോ​ഭ സു​രേ​ന്ദ്ര​ന്റെ പി​ൻ​ഗാ​മി​യാ​യാ​ണ് പാ​ല​ക്കാ​ട്ടു​നി​ന്ന് അ​ദ്ദേ​ഹം മ​ത്സ​രി​ച്ച​തെ​ങ്കി​ലും തു​ട​ർ​ന്ന് ഇ​രു​വ​രും വി​ഭാ​ഗീ​യ​ത​യു​ടെ ഇ​രു​പ​ക്ഷ​മാ​യി നി​ല​കൊ​ണ്ടു. 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​മ്പു​ഴ​യി​ൽ​നി​ന്ന് മ​ത്സ​രി​ച്ച കൃ​ഷ്ണ​കു​മാ​ർ ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യി​രു​ന്നു. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ മി​നി​യാ​ണ് കൃ​ഷ്ണ​കു​മാ​റി​ന്റെ ഭാ​ര്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bye electionbjp
News Summary - BJP has announced its candidates
Next Story