കരോൾ തടസ്സപ്പെടുത്തലിൽ ബി.ജെ.പിക്ക് പങ്ക് -സന്ദീപ് വാര്യർ
text_fieldsപാലക്കാട്: പാലക്കാട് നല്ലേപ്പള്ളി സ്കൂളിൽ ക്രിസ്മസ് കരോൾ തടസ്സപ്പെടുത്തിയ വി.എച്ച്.പി പ്രവർത്തകരുടെ നടപടിയിൽ പ്രതികരണവുമായി സന്ദീപ് വാര്യർ. സംഭവത്തിൽ ബി.ജെ.പി നേതൃത്വത്തിന് പങ്കുണ്ടെന്ന് സന്ദീപ് വാര്യർ ആരോപിച്ചു.
കേസ് അട്ടിമറിക്കാൻ യുവമോർച്ച ശ്രമിച്ചു. അറസ്റ്റിലായ മൂന്നുപേരിൽ രണ്ടുപേരും സജീവ ബി.ജെ.പി പ്രവർത്തകരാണ്. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണ ചുമതലയുള്ളവരായിരുന്നു ഇവർ.
ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സി. കൃഷ്ണകുമാറുമായി ഇവർക്ക് അടുത്ത ബന്ധമുണ്ട്. ബി.ജെ.പിയുടെ ക്രൈസ്തവസ്നേഹം അഭിനയമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.