ബി.ജെ.പി കുഴൽപണ കേസ്: വിശദാംശം പരിശോധിച്ചുവരുകയാണെന്ന് ഇ.ഡി
text_fieldsകൊച്ചി: ബി.ജെ.പി തെരഞ്ഞെടുപ്പ് ഫണ്ട് കുഴൽപണ കേസിൽ അന്വേഷണം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പരിശോധിച്ചുവരുകയാണെന്ന എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ (ഇ.ഡി) വിശദീകരണം വിലയിരുത്തി ഇ.ഡി അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി തീർപ്പാക്കി. പരിശോധന പൂർത്തിയായാൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്ന വിശദീകരണം രേഖപ്പെടുത്തിയാണ് ജസ്റ്റിസ് കെ. ഹരിപാൽ ലോക്താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡൻറ് സലീം മടവൂരിെൻറ ഹരജിയിലെ തുടർനടപടി അവസാനിപ്പിച്ചത്.
കോഴിക്കോടുനിന്ന് കൊച്ചിയിലേക്ക് കൊണ്ടുവരുകയായിരുന്ന 3.5 കോടി രൂപ ഏപ്രിൽ മൂന്നിന് ദേശീയപാതയിൽ തൃശൂർ കൊടകരയിൽ തട്ടിയെടുത്ത സംഭവത്തിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. നിയമസഭ തെരഞ്ഞെടുപ്പിൽ ചെലവഴിക്കാൻ ബി.ജെ.പിയുടെ കർണാടകഘടകം കൊടുത്തുവിട്ട കള്ളപ്പണമാണിതെന്ന് ആരോപണമുയർന്നിട്ടും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നില്ലെന്നായിരുന്നു ഹരജിക്കാരെൻറ ആക്ഷേപം.
ഹരജിക്കാരനടക്കമുള്ളവരിൽനിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് േമയ് 25ന് ഇ.ഡിയുടെ കൊച്ചിയിലെ സോണൽ ഒാഫിസിൽ കേസ് ഫയൽ രജിസ്റ്റർ ചെയ്തതായി കേന്ദ്ര സർക്കാറിനുവേണ്ടി അസി. സോളിസിറ്റർ ജനറൽ നൽകിയ വിശദീകരണത്തിൽ പറയുന്നു. പ്രത്യേക അന്വേഷണസംഘത്തിലെ അസി. കമീഷണർ ആഗസ്റ്റ് രണ്ടിന് സമർപ്പിച്ച കുറ്റപത്രത്തിെൻറ പകർപ്പും അനുബന്ധ രേഖകളും ഇ.ഡിക്ക് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.