വിഷുവിന് കേരളത്തിലെ ബി.ജെ.പി ഭവനങ്ങൾ ക്രിസ്ത്യാനികളെ വിരുന്നൂട്ടും
text_fieldsന്യൂഡൽഹി: അടുത്ത വിഷുവിന് കേരളത്തിലെ ക്രിസ്ത്യൻ കുടുംബങ്ങൾക്ക് ബി.ജെ.പി പ്രവർത്തകർ സ്വന്തം വീടുകളിൽ വിരുന്നൊരുക്കുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ബി.ജെ.പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും മുൻ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവ്ദേക്കർ. ഡൽഹിയിൽ മലയാളി മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഒന്നര കോടി ആളുകൾക്ക് സൗജന്യമായി കേന്ദ്രം അഞ്ച് കിലോ അരി നൽകി കൊണ്ടിരിക്കുകയാണെന്നും ഇത് പിണറായിയുടെ അരിയല്ലെന്നും മോദിയുടെ അരിയാണെന്നും ജാവ്ദേക്കർ പറഞ്ഞു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളിലെങ്കിലും ബി.ജെ.പി വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
എൻ.ഡി.എ വിപുലപ്പെടുത്താൻ വിവിധ പാർട്ടികളുമായി ചർച്ചകൾ തുടരുകയാണ്. മോദിക്ക് കേരളത്തിൽ 36 ശതമാനത്തിന്റെ പിന്തുണയുണ്ടായിട്ടും 12 ശതമാനം വോട്ടേ ലഭിച്ചിട്ടുള്ളൂ. വൈകാതെ കേരളത്തിൽ ബി.ജെ.പി ഒരു നിർണായക ശക്തിയാകും. കേരളം കൂടുതൽ നല്ലത് അർഹിക്കുന്നുണ്ട്. കേന്ദ്രസർക്കാർ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രത്യേക കാമ്പയിന്‍ രണ്ട് മാസത്തിനകം പൂർത്തിയാകും -പ്രകാശ് ജാവ്ദേക്കർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.