ബി.ജെ.പി നിരാഹാരം: പി.കെ. കൃഷ്ണദാസ് സമരം തുടങ്ങി; മഹിളാമോര്‍ച്ച പ്രസിഡൻറിനെ ആശുപത്രിയിലേക്ക് മാറ്റി
text_fieldsതിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് 11 ദിവസമായി സെക്രേട്ടറിയറ്റി നു മുന്നിൽ നിരാഹാര സമരം നടത്തിവന്ന മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡൻറ് പ്രഫ. വി.ടി. രമയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന്, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് നിരാഹാര സമരം ആരംഭിച്ചു. സെക്രട്ടേറിയറ്റ് പടിക്കല്‍ ബി.ജെ.പി നടത്തുന്ന നിരാഹാര സമരത്തിെൻറ 47ാമത് ദിവസത്തെ സമ്മേളനം ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു.
സമരത്തിെൻറ അലയൊലികള്‍ ദേശീയതലത്തില്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞു. സമരം അവസാനിപ്പിക്കേണ്ടത് എപ്പോഴാണെന്ന് ബി.ജെ.പി ആലോചിച്ച് തീരുമാനിക്കും. ഇൗ സമരം ജനങ്ങളെ ബോധവത്കരിക്കാനാണ്. സുപ്രീംകോടതിയെയും ജനങ്ങളെയും ആശ്രയിച്ചുകൊണ്ട് നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ് നടത്തുന്നത്. സമര മാര്‍ഗം മാറ്റണമെങ്കില്‍ ബി.ജെ.പി കോര്‍ കമ്മിറ്റി കൂടി ആലോചിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്, പി.എസ്.പി ചെയര്മാന് പൊന്നപ്പന്, സംസ്ഥാന സെക്രട്ടറി വി.കെ. സജീവന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.