കേരളത്തിലെ മുസ്ലിം സംഘടനകളുമായി ചർച്ച നടത്താൻ ബി.ജെ.പി ആലോചിക്കുന്നു -കെ. സുരേന്ദ്രൻ
text_fieldsകേരളത്തിലെ മുസ്ലിം സംഘടനകളുമായി ചർച്ച നടത്താൻ ബി.ജെ.പി ആലോചിക്കുന്നുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. തീവ്രവാദത്തെ എതിർക്കുന്ന, മോദി സർക്കാറിന്റെ വികസന പ്രവർത്തനങ്ങളെ പിന്തുണക്കുന്ന നിരവധി മുസ്‌ലിംകളുണ്ട്. അവരുമായി ആശയവിനിമയം നടത്തുന്നത് സംബന്ധിച്ച് പ്രാഥമിക ചർച്ചകൾക്ക് ഇന്ന് ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിൽ തുടക്കം കുറിച്ചെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ കേരളത്തിൽ വന്നപ്പോൾ ക്രിസ്ത്യൻ നേതാക്കളുമായി ചർച്ച നടത്തിയത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ.
സന്ദീപ് വാര്യരെ ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് നീക്കിയെന്നും സുരേന്ദ്രൻ അറിയിച്ചു. അതുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരിക്കാൻ തയ്യാറായില്ല. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സന്ദീപിനെ പുറത്താക്കിയതെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.