ബി.ജെ.പി സംസ്ഥാന നേതൃയോഗം ആലപ്പുഴയിൽ
text_fieldsആലപ്പുഴ: കേരളത്തിലെ പാർലമെൻറ് തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ബി.ജെ.പി നേതൃയോഗം ആലപ്പുഴയിൽ ആരംഭിച്ചു. പുന്നപ്ര പറവൂരിലെ ബൊണാൻസ ഹോട്ടലിൽ രാവിലെ കോർകമ്മിറ്റി യോഗമാണ് ആദ്യം ചേർന്നത്. കേന്ദ്ര പ്രതിനിധിയായി എച്ച് രാജ യോഗത്തിൽ പങ്കെുടക്കുന്നുണ്ട്.
സംസ്ഥാന പ്രസിഡൻറ് പി.എസ് ശ്രീധരൻപിള്ള, മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, ഒ. രാജഗോപാൽ എം.എൽ.എ, എം.ടി രമേഷ്, എ.എൻ രാധാകൃഷ്ണൻ. കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഗണേഷ്, എന്നിവർ പങ്കടുക്കുന്നു.
തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ പാർട്ടിയുടെ പ്രകടനം മുൻനിർത്തിയുള്ള ചർച്ചകളായിരിക്കും നേതൃയോഗത്തിൽ നടക്കുകയെന്നാണ് സൂചന. ആലപ്പുഴയിൽ ഡോ. കെ.എസ്. രാധാകൃഷ്ണൻ 1.80 ലക്ഷം വോട്ടുനേടിയത് മുൻനിർത്തി അരൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിന് തന്ത്രങ്ങൾ നേതൃയോഗത്തിൽ മെനയാൻ സാധ്യതയുണ്ട്.
കുമ്മനം രാജശേഖരൻ പരാജയപ്പെടാനിടയായ സാഹചര്യം തന്നെയാണ് യോഗത്തിൽ പ്രധാനമായും വിലയിരുത്തുക. മോദി മന്ത്രിസഭയിൽ കേരളത്തിൽനിന്ന് ആരൊക്കെ ഉണ്ടാകുമെന്നത് സംബന്ധിച്ച ധാരണയും യോഗം കൈക്കൊള്ളുമെന്നാണ് സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.