ധാര്‍മികത പറഞ്ഞ ബി.ജെ.പിയും ആരോപണക്കുരുക്കില്‍
text_fieldsതിരുവനന്തപുരം: ലോ അക്കാദമി മാനേജ്മെന്‍റിനോടുള്ള സ്വജനപക്ഷപാതത്തിന്‍െറ പേരില്‍ എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും ആക്ഷേപിക്കുന്ന ബി.ജെ.പിയും ആരോപണക്കുരുക്കില്‍. വിദ്യാര്‍ഥി സംഘടനകള്‍ മാത്രം സമരരംഗത്തുള്ളപ്പോള്‍ എ.ബി.വി.പിക്കൊപ്പം പ്രത്യക്ഷ സമരത്തിനിറങ്ങിയ ഏക രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പിയാണ്. എന്നാല്‍, ബി.ജെ.പി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റും മുതിര്‍ന്ന അഭിഭാഷകനുമായ കെ. അയ്യപ്പന്‍പിള്ളയാണ് കോളജിന്‍െറ നിലവിലെ അക്കാദമി ഭരണസമിതി പ്രസിഡന്‍റ്.
ഇദ്ദേഹമടങ്ങുന്ന മാനേജ്മെന്‍റ് ഭാരവാഹികളാണ് സമരംചെയ്യുന്ന മറ്റ് വിദ്യാര്‍ഥി സംഘടനകളെ തഴഞ്ഞ് ചൊവ്വാഴ്ച എസ്.എഫ്.ഐയുമായി ധാരണയിലത്തെിയത്. അക്കാദമി കൈവശംവെച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മുന്‍ സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍ കോളജിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരം കിടക്കുമ്പോഴാണ് മുതിര്‍ന്നനേതാവ് മാനേജ്മെന്‍റിനൊപ്പം നില്‍ക്കുന്നതെന്ന ആക്ഷേപവും ഉയരുന്നു.
എസ്.എഫ്.ഐ അടക്കം സംഘടനകള്‍ ഈ വിഷയം ഉന്നയിക്കുമ്പോഴും ബി.ജെ.പി സംസ്ഥാനനേതൃത്വം പ്രതികരിക്കാന്‍ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.