തന്നെ കള്ളക്കേസിൽ കുടുക്കിയതെന്ന് അസ്ലം ഗുരുക്കൾ
text_fieldsകോഴിക്കോട്: ഡോ. കെ.ടി റബീഉല്ലയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചെന്ന പേരിൽ തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്ന് ബി.ജെ.പി ന്യൂനപക്ഷ സെല്ലിെൻറ ദേശീയ വൈസ് പ്രസിഡൻറ് അസ്ലം ഗുരുക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
തെൻറ പേരിൽ നടന്നതെല്ലാം വ്യാജ പ്രചരണങ്ങളാണ്. കഴിഞ്ഞ മാസം 24ന് തെൻറ അടുത്ത സുഹൃത്തും വ്യസായിയുമായ റബീഉല്ലയുടെ വീട്ടിലെത്തിയത് അദ്ദേഹത്തെ സന്ദർശിക്കാനാണ്. കാസർഗോഡ് നിന്ന് കൊച്ചിയിലേക്ക് പോവുന്ന വഴിയാണ് അവിടെ പോകാമെന്ന് കരുതിയത്. കൂെട കുറച്ച് സുഹൃത്തക്കളും ഗൺമാനുമുണ്ടായിരുന്നു. എന്നാൽ അന്നത്തെ സംഭവം തന്നെ മോശകാരനാക്കി ചിത്രീകരിക്കുന്ന തരത്തിലാണ് മാധ്യമങ്ങളിലടക്കം പ്രചരിച്ചത്.
താനൊരു ബി.ജെ.പികാരനായതാണ് ഇത്തരമൊരു പ്രചാരണത്തിെൻറ പിന്നിൽ. അതിന് ഭരണ നേതൃത്വത്തിെൻറയും പൊലീസിെൻറയും ഒത്താശയുണ്ടായിട്ടുണ്ട്. ബി.ജെ.പിയിൽ നിന്ന് തനിക്ക് എല്ലാവിധ പിന്തുണയുമുണ്ട്. ചെയ്യാത്ത കുറ്റത്തിനാണ് പൊലീസ് തനിക്കെതിരെ കേസെടുത്തത്. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സത്യം പുറത്തു വരുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 24ന് വീട്ടിൽ അതിക്രമിച്ച് കയറി റബീഉല്ലയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന ഭാര്യയുടെ പരാതിയിലായിരുന്നു അസ്ലം ഗുരുക്കളടക്കം ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. റിമാൻഡിലായിരുന്ന പ്രതികൾക്ക് രണ്ട് ദിവസം മുമ്പാണ് കോടതി ജാമ്യം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.