ബാലശങ്കറിെൻറ വെളിപ്പെടുത്തൽ ബി.ജെ.പിയിലും കോളിളക്കമുണ്ടാക്കും
text_fieldsകോഴിക്കോട്: സി.പി.എം-ബി.ജെ.പി 'ഡീൽ' എന്ന ആർ.എസ്.എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ. ബാലശങ്കറിെൻറ തുറന്നുപറച്ചിൽ കേരളരാഷ്ട്രീയത്തിലും ബി.ജെ.പിയിലും കോളിളക്കമുണ്ടാക്കും. ഭരണത്തുടർച്ച ഉറപ്പാക്കാൻ സി.പി.എം ഏതറ്റംവരെയും പോകുമെന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക് ശക്തിപകരുന്നതാണ് ബി.ജെ.പിയിലെ ഉള്ളുകളികളറിയുന്ന ബാലശങ്കറിെൻറ വെളിപ്പെടുത്തൽ. നാലു സീറ്റെങ്കിലും നേടി ബി.ജെ.പിയെ ഉയരങ്ങളിലെത്തിച്ച് അനിഷേധ്യനേതാവാകാനാണ് സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രെൻറ ശ്രമമെന്ന് പാർട്ടിയിൽതന്നെ അഭിപ്രായമുണ്ട്.
കോന്നിയിൽ ഓർത്തഡോക്സ് സഭയുമായി സഖ്യത്തിലായ സുരേന്ദ്രൻ എതിർപക്ഷമായ യാക്കോബായ സഭയുടെ നേതൃനിരയുമായുള്ള അമിത് ഷായുടെ ചർച്ച അട്ടിമറിക്കുകയായിരുന്നുവെന്നും കോന്നിയിലെ വിജയത്തിനായി പത്തനംതിട്ടയിലെ മറ്റു മണ്ഡലങ്ങളിൽ ദുർബലരായ സ്ഥാനാർഥിയെ നിർത്തിയെന്നും ബാലശങ്കർ കേന്ദ്രനേതാക്കളെ അറിയിച്ചിരുന്നു.
എന്നാൽ, സംഘടനാ ചുമതലയുള്ള കേന്ദ്രനേതാക്കളുമായി അടുപ്പംപുലർത്തുന്ന കെ. സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി. മുരളീധരനും പരാതികൾ ഒതുക്കിയതായാണ് ആക്ഷേപം. കോന്നിയേക്കാൾ മേഞ്ചശ്വരത്താണ് സി.പി.എം-ബി.ജെ.പി രഹസ്യധാരണയെന്നും മഞ്ചേശ്വരത്ത് സി.പി.എം സ്ഥാനാർഥി ദുർബലനാണെന്നും സുരേന്ദ്രനെ എതിർക്കുന്നവർ പറയുന്നു.
ശോഭ സുരേന്ദ്രന് സീറ്റ് നൽകുന്നതിലും തീരുമാനം വൈകുന്നതിൽ സംസ്ഥാന നേതൃത്വത്തിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധമുയരുന്നതും പാർട്ടിക്ക് തലവേദനയാവുകയാണ്. കഴക്കൂട്ടം എന്ന സസ്പെൻസ് നിലനിർത്തി പത്രിക സമർപ്പിക്കുന്ന അവസാന ദിനത്തിന് തൊട്ടുമുമ്പ് പ്രഖ്യാപനം നടത്താനാണ് നീക്കം. മത്സരിക്കാനില്ലെന്ന് അറിയിച്ച ശോഭ സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തിെൻറ നിർദേശപ്രകാരമാണ് മനസ്സ് മാറ്റിയത്.
സ്ഥാനാർഥിപ്പട്ടികയിൽ ശോഭയുടെ പേരുൾപ്പെടുത്തണെമന്ന് അമിത് ഷാ തന്നെ പ്രഹ്ലാദ് ജോഷിയടക്കമുള്ളവർക്ക് നിർദേശവും നൽകി. എന്നാൽ, സുരേന്ദ്രപക്ഷം സീറ്റ് അനുവദിക്കാതിരിക്കാൻ ശ്രമം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.