എം.എൽ.എയുടെ പഞ്ചായത്തിൽ ബി.ജെ.പിക്കാരനെ യൂത്ത് കോൺഗ്രസ് പ്രസിഡൻറാക്കിയെന്ന് പരാതി
text_fieldsതൃശൂർ: ജില്ലയിൽ കോൺഗ്രസിെൻറ ഏക എം.എൽ.എയുടെ പഞ്ചായത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറായി നിയോഗിച്ചത് ബി.ജെ.പിക്കാരനെയെന്ന് ആക്ഷേപം.
പഞ്ചായത്തിലെ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതാക്കൾ തന്നെയാണ് കെ.പി.സി.സിക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറിനും പരാതി അയച്ചത്.
ഇക്കഴിഞ്ഞ 16നാണ് അടാട്ട് ഉൾപ്പെടെ 87 മണ്ഡലങ്ങളിലെ ഭാരവാഹികളെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് പ്രഖ്യാപിച്ചത്. വി.ജി. ഹരീഷ് ആണ് പുതിയ മണ്ഡലം പ്രസിഡൻറ്. മണ്ഡലം പ്രസിഡൻറുമാരെ നിയമിച്ചതറിയിച്ച് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ ഒപ്പുവെച്ച് പുറത്തുവിട്ട പട്ടികയിൽലെ 81ാമത്തെ പേരുകാരനാണ് വി.ജി. ഹരീഷ്. അനിൽ അക്കര എം.എൽ.എയുടെ പഞ്ചായത്താണ് അടാട്ട്.
ഹരീഷ് ഒന്നര മാസം മുമ്പ് വരെ ബി.ജെ.പിയുടെ പോഷക സംഘടനയിൽ പ്രവർത്തിച്ചിരുന്നയാളാണെന്നും യൂത്ത് കോൺഗ്രസിെൻറ പ്രാഥമികാംഗത്വം പോലുമില്ലെന്നുമാണ് പരാതി. കാലങ്ങളായി സംഘടനക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ അപമാനിക്കുന്ന നടപടിയാണെന്നും പഞ്ചായത്തിൽ പ്രവർത്തകർക്ക് അമർഷമുണ്ടെന്നും അടിയന്തരമായി നടപടിയെടുക്കണമെന്നും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിലിനുമാണ് പഞ്ചായത്തിലെ നേതാക്കൾ പരാതി അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.