ദേവസ്വത്തെ കബളിപ്പിച്ച് ബി.ജെ.പി നേതാവ്; നൽകാനുള്ളത് കോടികളുടെ കുടിശ്ശിക
text_fieldsതൃശൂർ: ദേവസ്വം ഉടമസ്ഥതയിലുള്ള ആഡംബര ഹോട്ടലിെൻറ വാടക, കോടതി ഉത്തരവുണ്ടായിട്ടും നൽകാതെ ബി.ജെ.പി നേതാവ്. നിരവധി തവണയുണ്ടായ ധാരണകൾ ലംഘിച്ചതിനെ തുടർന്ന് ദേവസ്വം, കോടതിയെ സമീപിച്ച് തുക നൽകാൻ വിധിയായിരുന്നു. എന്നാൽ, വിധി നടപ്പാക്കിക്കിട്ടാൻ വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ് അധികൃതർ. ജീവനക്കാരുടെ ശമ്പളം നൽകാനുൾപ്പെടെ ദേവസ്വം കടുത്ത സാമ്പത്തിക പ്രതിസന്ധിയനുഭവിക്കുേമ്പാഴാണ് ബി.ജെ.പി നേതാവിെൻറ ഈ നടപടി.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി വിൽക്കാൻ ദേവസ്വം പരസ്യം നൽകിയപ്പോൾ അതിനെതിരെ ചില ഹൈന്ദവ സംഘടനകളും ബി.ജെ.പി നേതാക്കളും രംഗത്തുവന്നിരുന്നു. എന്നാൽ, ഇവരാരും ബി.ജെ.പി നേതാവ് ദേവസ്വത്തിന് നൽകാനുള്ള പണം നൽകാനുള്ള വിഷയത്തിൽ ഇടപെടുന്നില്ലെന്ന് പരാതിയുണ്ട്. ദേവസ്വം ഉടമസ്ഥതയിലുള്ള കൺവെൻഷൻ സെൻററിനോട് ചേർന്ന ആഡംബര ഹോട്ടൽ പ്രതിമാസം ഒരുലക്ഷം നൽകാമെന്ന കരാറിലാണ് ബി.ജെ.പി ജില്ല നേതാവ് വാടകക്കെടുത്തത്.
ഇതിെൻറ വൈദ്യുതി ബിൽപോലും ദേവസ്വമാണ് അടക്കുന്നത്. എന്നിട്ടും വർഷങ്ങളായി ഹോട്ടൽ വാടക കുടിശ്ശികയാണ്. നാലര കോടിയോളം കുടിശ്ശികയുണ്ടെന്നാണ് പറയുന്നത്. മുതിർന്ന ബി.ജെ.പി നേതാക്കൾ ഉൾപ്പെടെയുള്ളവർ തൃശൂരിലെത്തിയാൽ ക്യാമ്പ് ചെയ്യുന്നത് ഈ ആഡംബര ഹോട്ടലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.