Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇരുമുന്നണികളും വർഗീയ...

ഇരുമുന്നണികളും വർഗീയ പ്രീണനത്തിന് ശ്രമിക്കുന്നു -കെ. സുരേന്ദ്രൻ

text_fields
bookmark_border
k surendran
cancel

തൃശൂർ: ഇരു മുന്നണികളും വർഗീയ പ്രീണനത്തിന് ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനാണ് ഇരു മുന്നണികളും ശ്രമിക്കുന്നത്. ഉമ്മൻ‌ചാണ്ടി നേതൃ സ്ഥാനത്ത് എത്തിയതോടെ വോട്ട് ബാങ്കിനാണ് യു.ഡി.എഫ് ശ്രമമെന്നും കെ. സുരേന്ദ്രന്‍ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

സംസ്ഥാന സമിതി യോഗത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് ചർച്ചകൾക്കാണ് പ്രാധാന്യം. എൻ.ഡി.എ മികച്ച സ്ഥാനാർഥികളെ മത്സരിപ്പിക്കും. ശോഭ സുരേന്ദ്രൻ വിഷയവുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ആരും പാർട്ടിയിൽ നിന്ന് വിട്ടു നിൽക്കുന്നില്ലെന്നായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം.

തൃശൂരില്‍ ബി.ജെ.പി സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാൻ എത്തായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K SurendranUDFLDFBJP
Next Story