ബാബരി മസ്ജിദ് തകർത്ത കേസ്: കല്യാൺ സിങ് കോടതിയിൽ ഹാജരായി
text_fieldsലഖ്നോ: ബാബരി മസ്ജിദ് തകർത്ത കേസിൽ പ്രതിയായ മുതിർന്ന ബി.ജെ.പി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കല്യാൺ സിങ് സി.ബി.ഐ പ്രത്യേക കോടതിയിൽ ഹാജരായി. കേസിൽ 32 പ്രതികളെ ജഡ്ജി ചോദ്യംചെയ്യുന്നതിെൻറ ഭാഗമായാണ് കല്യാൺ സിങ് വിചാരണ കോടതിയിൽ എത്തിയത്.
കേസിൽ താൻ നിരപരാധിയാണെന്നും അന്നത്തെ കോൺഗ്രസ് സർക്കാർ രാഷ്ട്രീയ വിരോധം കാരണമാണ് കേസ് ചുമത്തിയതെന്നും മൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിയെന്ന നിലയിൽ താനും സർക്കാറും അയോധ്യയിൽ മതിയായ സുരക്ഷ ഒരുക്കിയിരുന്നുവെന്നും കല്യാൺ സിങ് കൂട്ടിച്ചേർത്തു.
കല്യാൺ സിങ്ങിെൻറ ഭരണകാലത്താണ് 1992 ഡിസംബർ ആറിന് കർസേവകർ ബാബരി മസ്ജിദ് തകർത്തത്.
കേസിലെ മറ്റ് പ്രതികളും ബി.ജെ.പിയുടെ മുതിർന്ന നേതാക്കളുമായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരെയും ചോദ്യംചെയ്യാൻ കോടതി വിളിച്ചുവരുത്തും. എന്നാൽ, ഇരുവരും വിഡിയോ കോൺഫറൻസിങ് വഴി ഹാജരാകാമെന്ന് ഇവരുടെ അഭിഭാഷകർ അറിയിച്ചിരുന്നു.
കേസിലെ മറ്റൊരു പ്രതി രാം ചന്ദ്ര ഖത്രി വേറൊരു കേസിൽ ഹരിയാനയിലെ സോനിപത്ത് ജയിലിലാണ്. ഇദ്ദേഹത്തെ വിഡിയോ കോൺഫറൻസിങ് വഴി വിസ്തരിക്കാൻ സൗകര്യമൊരുക്കാൻ കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.