`കുഴി മന്തി കഴിച്ചവർ നേരെ കുഴിയിലേക്ക് പോകുന്ന നാടായി കേരളം' വിമശനവുമായി സന്ദീപ് വാര്യർ
text_fieldsകുഴി മന്തി കഴിച്ചവർ നേരെ കുഴിയിലേക്ക് പോകുന്ന നാടായി കേരളം മാറിയെന്ന വിമശനവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. ഭക്ഷ്യവിഷ ബാധ തുടർച്ചയായ സാഹചര്യത്തിലാണ് ഫേസ് ബുക്കിലിട്ട കുറിപ്പിലൂടെ സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തുന്നത്. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: ``പിണറായി വിജയന്റെ ഏഴ് വർഷത്തെ ഭരണം ചുരണ്ടി ചുരണ്ടി കേരളത്തെ മാംസം തീരാറായ ഷവർമ്മ കമ്പി പോലെ ആക്കിയിട്ടുണ്ട് .
കുഴി മന്തി കഴിച്ചവർ നേരെ കുഴിയിലേക്ക് പോകുന്ന നാടായി കേരളം . വൃത്തിയുള്ള ഭക്ഷണം ലഭിക്കാത്ത , വിശ്വസിച്ച് കഴിക്കാൻ പറ്റാത്ത നാടായി കേരളം . നാടൊട്ടുക്ക് കടം വാങ്ങി മൂക്കറ്റം കടത്തിൽ മുങ്ങിയ സംസ്ഥാനം , കടം വാങ്ങാൻ മാത്രം കടലാസ് കമ്പനി , പ്രത്യേകിച്ചൊരു പണിയും ചെയ്യാത്ത യുവജന കമ്മീഷൻ അധ്യക്ഷക്ക് ഒരു ലക്ഷം രൂപാ ശമ്പളം , തകർന്ന കാർഷിക മേഖല , രൂക്ഷമായ വിലക്കയറ്റം .. പക്ഷെ ആസ്ഥാന കമ്മി വിദൂഷകർക്ക് ആകെ പരാതി കലോത്സവത്തിൽ കാളയിറച്ചി വിളമ്പാത്തത്''.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.