ബി.ജെ.പിയുടെ സമരത്തിൽ കേന്ദ്രസർക്കാറിനെതിരായ ഡി.വൈ.എഫ്.ഐ പ്ലക്കാർഡുമായി നേതാവ്; ഇതെന്ത് കഥ!
text_fieldsആറ്റിങ്ങൽ: സമൂഹമാധ്യമങ്ങൾക്ക് ട്രോളിക്കൊല്ലാൻ മറ്റൊരു അമളി കൂടി സംഭാവന ചെയ്ത് ബി.ജെ.പി. മരം മുറി വിഷയത്തിൽ കേരള സർക്കാറിനെതിരെ നടത്തിയ സമര മുഖത്ത് പ്ലക്കാർഡ് മാറിപ്പിടിച്ചാണ് ബി.ജെ.പി കൗൺസിലർ ട്രോളൻമാരുടെ ഇരയായത്.പെട്രോൾ വിലക്കെതിരെയുള്ള കേന്ദ്ര സർക്കാറിനെതിരായ പ്ലക്കാർഡ് പിടിച്ചാണ് ബി.ജെ.പി കൗൺസിലർ അണിനിരന്നത്. ആറ്റിങ്ങൽ നഗരസഭക്കു മുന്നിൽ നടന്ന സമരമാണ് കൗതുകമായത്.
ബി.ജെ.പി കൗൺസിലർമാരാണ് സമരം നടത്തിയത്. പ്രതിപക്ഷ നേതാവ് സന്തോഷിെൻറ നേതൃത്വത്തിലായിരുന്നു വനംകൊള്ളയിൽ പ്രതിഷേധിച്ചുള്ള സമരം. വൈകിയെത്തിയ വനിതാ കൗൺസിലർ മതിലിൽ ചാരി വെച്ചിരുന്ന പ്ലക്കാർഡ് എടുത്തുപിടിച്ച് സമരത്തിൽ പങ്കാളിയായി. പെട്രോളിയം വില വർധനക്കെതിരെ ഡി.വൈ.എഫ്.ഐ നിർമിച്ച പ്ലക്കാർഡ് ആയിരുന്നു ഇത്. മറ്റുള്ളവർ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന്, ഏറെ നേരത്തിനുശേഷം ഇത് മാറ്റി. തുടർന്ന്, പുതിയ പ്ലക്കാർഡുമായി സമരം തുടർന്നു. പ്രാദേശിക വാർത്ത ചാനലിൻെ വിഡിയോയിൽ ദൃശ്യങ്ങൾ കുടുങ്ങിയതോടെ സംഭവം വൈറലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.