ബീഫ് വിവാദം പുകയുമ്പോൾ ബി.ജെ.പി ജില്ലാ പ്രസിഡൻറ് ഇറച്ചി സഹകരണ സംഘം പ്രസിഡൻറ്
text_fieldsതൃശൂർ: ഗോവധ നിരോധവും, മലപ്പുറത്തെ ബീഫ് വിവാദവും പുകയുന്നതിനിടെ ബി.ജെ.പി ജില്ല പ്രസിഡൻറ് എ.നാഗേഷ് പ്രസിഡൻറായി ബി.ജെ.പിയുടെ നേതൃത്വത്തിൽ ഇറച്ചി മാർക്കറ്റിങ് സൊസൈറ്റി. നോട്ട് വിവാദത്തിൽ കള്ളപ്പണ കേന്ദ്രങ്ങളാക്കി സഹകരണ സംഘങ്ങളെ ആക്ഷേപിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ബി.ജെ.പിയുടെ നേതൃത്വത്തിൽ ഫിഷ് ആൻഡ് മീറ്റ്സ് പ്രൊഡ്യൂസിങ്ങ് പ്രോസസിങ് ആൻഡ് മാര്‍ക്കറ്റിങ് സഹകരണ സൊസൈറ്റി രൂപവത്കരിച്ചത്. ഇതിെൻറ പ്രഥമ പ്രസിഡൻറായിട്ടാണ് ബി.ജെ.പിയുടെ ജില്ല പ്രസിഡൻറ് കൂടിയായ എ.നാഗേഷിനെ തെരഞ്ഞെടുത്തിരിക്കുന്നത്. വൈസ് പ്രസിഡൻറായി ടി.വി.ഉല്ലാസ് ബാബുവിനേയും തെരഞ്ഞെടുത്തു.
ഉത്തരേന്ത്യയിലെ ഗോവധ നിരോധത്തിെൻറ പേരിൽ ബീഫ് വിവാദമുയർത്തി ശ്രീകേരളവർമ കോളജിൽ എ.ബി.വി.പിയുടെയും , തൃശൂരിന് സമീപം താണിക്കുടത്തെ ഹോട്ടലിലും ബി.ജെ.പി പ്രവർത്തകരും ആക്രമണമുണ്ടാക്കിയിരുന്നു. നടക്കാനിരിക്കുന്ന മലപ്പുറം തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ശ്രീപ്രകാശിെൻറ ബീഫ് വിവാദ പ്രസ്താവനയിലും കുടുങ്ങിയിരിക്കെയാണ് ബി.ജെ.പി ജില്ലാ പ്രസിഡൻറിെൻറ നേതൃത്വത്തിൽ ഇറച്ചി മാർക്കറ്റിങ് സഹകരണ സംഘം രൂപവൽക്കരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.