ബാങ്ക് ജോലിക്ക് കോഴ; ബി.ജെ.പിയിൽ പുതിയ വിവാദം
text_fieldsമഞ്ചേരി: മെഡിക്കൽ കോളജ് കോഴക്ക് പിറകെ മഞ്ചേരിയിൽ ബി.െജ.പിക്ക് തലവേദനയായി പുതിയ കോഴ വിവാദം. പൊതുമേഖല ബാങ്കിൽ ജോലി ലഭ്യമാക്കാമെന്ന് വാഗ്ദാനം നൽകി പാർട്ടി മലപ്പുറം ജില്ല ഭാരവാഹി പത്തു ലക്ഷം രൂപ കോഴ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. പണം നൽകിയയാൾ രണ്ടാഴ്ച മുമ്പ് മഞ്ചേരി സി.ഐ എൻ.ബി. ഷൈജുവിന് പരാതി നൽകിയെങ്കിലും ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല.
ബി.ജെ.പി ജില്ല ഭാരവാഹിക്കൊപ്പം മറ്റു രണ്ടുപേരും കൂടി ചേര്ന്നാണ് കൈക്കൂലി വാങ്ങിയതെന്നാണ് സൂചന. സംഭവം വിവാദമായതോടെ പണം തിരികെ നല്കി പ്രശ്നം തീർക്കാൻ അണിയറനീക്കം നടക്കുന്നുണ്ട്്. പൊലീസിൽ ലഭിച്ച പരാതിയിലെ വിശദാംശം ഇങ്ങനെ: വലിയട്ടിപ്പറമ്പ് സ്വദേശിയായ വ്യക്തി തന്നെ സമീപിച്ച് മകന് ജോലി വാഗ്ദാനം നൽകിയിരുന്നു.
ഉറപ്പില്ലാത്തതിനാൽ അതിന് തയാറായില്ല. മകൻ ബാങ്ക് ടെസ്റ്റ് എഴുതിയിട്ടുള്ളതറിഞ്ഞ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി തരാമെന്ന് വിശ്വസിപ്പിച്ചതിനാൽ പുൽപ്പറ്റയിലെ മറ്റൊരാളെയും കൂട്ടി ബി.ജെ.പി ജില്ല നേതാവിെൻറ വീട്ടിൽ ചെന്നുകണ്ടു. െപാതുമേഖല ബാങ്കിൽ ജോലി ഉറപ്പാക്കാൻ പത്തു ലക്ഷം രൂപ മുൻകൂറായി ആവശ്യപ്പെട്ടു. ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റായി കിടന്ന പത്തു ലക്ഷം രൂപ പുൽപ്പറ്റ സ്വദേശിയുടെ ബാങ്ക് അക്കൗണ്ട് വഴി കഴിഞ്ഞ മാർച്ച് 15ന് കൈമാറി. എന്നാൽ, ഏപ്രിൽ ഒന്നിന് പുറത്തുവന്ന റാങ്ക് പട്ടികയിൽ മകെൻറ പേരില്ലായിരുന്നു. ബി.ജെ.പി നേതാവ് പണം തിരികെ നൽകാമെന്ന് പറെഞ്ഞങ്കിലും മൂന്ന് അവധികൾ കഴിഞ്ഞിട്ടും ലഭിച്ചില്ല. 30 വർഷത്തെ സമ്പാദ്യത്തിൽനിന്നുള്ള മിച്ചമാണ് ആ തുകയെന്നും അത് തിരികെ വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ടാണ് പൊലീസിൽ പരാതി നൽകിയത്.
അതേസമയം, ഇങ്ങനെയൊരു ഇടപാടിൽ തനിക്ക് ഒരു ബന്ധവുമില്ലെന്നും പൊലീസിലുള്ള പരാതി സംബന്ധിച്ച് അറിയില്ലെന്നും ബി.ജെ.പി ജില്ല ഭാരവാഹി ‘മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, കോഴ ആരോപണം ബി.ജെ.പി ജില്ല ഘടകത്തിൽ വിവാദമായി പുകയുകയാണ്. ഇതുസംബന്ധിച്ച് അന്വേഷിക്കാൻ പാർട്ടി കമീഷനെ നിയോഗിച്ചു. ജില്ല ഘടകത്തിലെ വിഭാഗീയതയാണ് പ്രശ്നം പുറത്തുവരാൻ കാരണമെന്ന് സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.