'സി.പി.എമ്മിലെ ക്രിമിനലുകളിൽനിന്ന് രക്ഷിക്കാൻ' മന്ത്രി സുധാകരന്റെ പേരിൽ ബി.ജെ.പി നേതാവിെൻറ മൃത്യുഞ്ജയ ഹോമം
text_fieldsഅമ്പലപ്പുഴ: സി.പി.എമ്മിലെ പൊളിറ്റിക്കൽ ക്രിമിനലുകളിൽനിന്ന് മന്ത്രി ജി.സുധാകരനെ 'രക്ഷിക്കാൻ' ആലപ്പുഴ കളർകോട് ക്ഷേത്രത്തിൽ ബി.ജെ.പി നേതാവിെൻറ വക വഴിപാട്. ജി. സുധാകരെൻറ പേരിൽ ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ് എൽ.പി. ജയചന്ദ്രനാണ് മന്ത്രിയുടെ ജന്മനക്ഷത്രമായ ചതയം നാളിൽ കളർകോട് മഹാദേവക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം നടത്തിയത്.
മാന്യമായി പൊതുപ്രവർത്തനം നടത്തുന്ന സുധാകരനെ അദ്ദേഹത്തിെൻറ പാർട്ടിയിലെ ക്രിമിനലുകൾതന്നെ തകർക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് വഴിപാടെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു. രോഗം, ദുരിതം, മൃത്യുദോഷം എന്നിവക്കെതിരെയാണ് ഈ വഴിപാട് നടത്താറുള്ളത്. രാഷ്ട്രീയ ശത്രുക്കളുടെ ആക്രമണത്തിൽനിന്ന് രക്ഷ നേടുന്നതിന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് വേണ്ടിയും 13 വർഷം മുമ്പ് ഇതേ പോലെ മൃത്യുഞ്ജയ ഹോമം നടത്തിയിരുന്നു ജയചന്ദ്രൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.