ബി.ജെ.പി നേതാക്കൾ ഡൽഹിക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് തർക്കം നിലനിൽക്കുന്ന ബി.ജെ.പി സീറ്റുകളിൽ അന്തിമതീ രുമാനം ദേശീയ അധ്യക്ഷൻ അമിത് ഷാ കൈക്കൊള്ളും. തർക്കം പരിഹരിക്കുന്നതിന് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയും കുമ്മനം രാജശേഖരനും ഡൽഹിയിലെത്തും.
ദിവസങ്ങൾക്കുള്ളിൽതന്നെ പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന ഘടകം. തൃശൂർ, പത്തനംതിട്ട, കോഴിക്കോട്, ചാലക്കുടി മണ്ഡലങ്ങളുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ കഴിഞ്ഞില്ല.
പത്തനംതിട്ടക്കുവേണ്ടി പി.എസ്. ശ്രീധരൻപിള്ളയും ജന.സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, എം.ടി. രമേശ് എന്നിവരും അവകാശവാദം ഉന്നയിച്ചതാണ് പ്രതിസന്ധിയുണ്ടാക്കിയത്. തൃശൂരിനോടാണ് സുരേന്ദ്രന് താൽപര്യമെങ്കിലും ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മത്സരിക്കുകയാണെങ്കിൽ അവർക്ക് കൊടുക്കാൻ ഏകദേശ ധാരണയായി.
തൃശൂർ സീറ്റ് കിട്ടിയില്ലെങ്കിൽ പത്തനംതിട്ട സുരേന്ദ്രന് നൽകേണ്ടിവരും. അങ്ങനെ വന്നാൽ ശ്രീധരൻപിള്ളക്ക് മറ്റേതെങ്കിലും മണ്ഡലം തേടേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.