കേന്ദ്ര മന്ത്രിമാരടക്കം കൂടുതൽ ബി.ജെ.പി നേതാക്കൾ ശബരിമലയിലേക്ക്
text_fieldsനിലക്കൽ: കെ.പി. ശശികലയുടെയും കെ. സുരേന്ദ്രെൻറയും അറസ്റ്റിന് പിന്നാലെ കൂടുതൽ ബി.ജെ.പി നേതാക്കളും കേന്ദ്ര മന്ത്രിമാരും ശബരിമലയിലേക്ക്. നിയന്ത്രണങ്ങൾ ലംഘിച്ച് അറസ്റ്റ് വരിക്കാനാണ് നീക്കം. കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പമ്പയിൽ എത്തുമെന്നാണ് വിവരം.
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനും തിങ്കളാഴ്ച നിലക്കലിൽ എത്തും. വാഹനത്തിൽതന്നെ രാധാകൃഷ്ണനും സംഘവും പമ്പയിലേക്ക് പോകാൻ ശ്രമിച്ചേക്കുമെന്ന് സൂചനയെ തുടർന്ന് നിലക്കലിൽ പൊലീസ് സുരക്ഷ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കി.
ഡ്രോൺ ഉപയോഗിച്ചുള്ള വ്യോമ നിരീക്ഷണവും നിരന്തരം നടത്തുന്നു. പൊലീസ് തടഞ്ഞ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട കെ.പി. ശശികല തിങ്കളാഴ്ച രാവിലെ വീണ്ടും സന്നിധാനത്തേക്ക് പോകുമെന്നും അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.