ശോഭയെ ഇണക്കാൻ ദേശീയ നേതൃത്വം
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സംസ്ഥാന തേൃത്വവുമായി 'പിണങ്ങി'നിൽക്കുന്ന സംസ്ഥാന വൈസ് പ്രസിഡൻറ് ശോഭാസുരേന്ദ്രനെ അനുനയിപ്പിക്കുന്നതിനുള്ള നീക്കം ബി.ജെ.പി ദേശീയ േനതൃത്വം തുടങ്ങി. അടുത്തയാഴ്ച ശോഭ കേന്ദ്രനേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
പ്രശ്നപരിഹാരത്തിന് ദേശീയനേതൃത്വം നേരിട്ട് നടപടി കൈക്കൊള്ളണമെന്ന് കഴിഞ്ഞയാഴ്ച ഡൽഹിയിലെത്തിയ സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനും ആവശ്യപ്പെട്ടിരുന്നു. പരാതികൾ പരിഹരിക്കപ്പെടേണ്ടതാണെന്ന അഭിപ്രായം ഒ. രാജഗോപാലുൾപ്പെടെ മുതിർന്നനേതാക്കളിൽനിന്ന് ഉയർന്നിരുന്നു.
കേന്ദ്രനിർദേശപ്രകാരം സംസ്ഥാന നേതൃത്വം ശോഭയുമായുള്ള ചർച്ചക്കായി മുതിർന്ന നേതാക്കളിലൊരാളായ എ.എൻ. രാധാകൃഷ്ണനെ ചുമതലപ്പെടുത്തി. ലോക്സഭ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ ശോഭ വലിയ മുന്നേറ്റമാണുണ്ടാക്കിയത്. അവർ മത്സരരംഗത്തുണ്ടാകണെമന്ന ആവശ്യം പാർട്ടിക്കുള്ളിലുണ്ട്. പാലക്കാേട്ടാ തിരുവനന്തപുരത്തോ മത്സരിക്കണമെന്നാണ് ആവശ്യം.
കെ. സുരേന്ദ്രൻ സംസ്ഥാന പ്രസിഡൻറായതും സംസ്ഥാന ജന.സെക്രട്ടറി സ്ഥാനത്തുനിന്ന് തന്നെ വൈസ്പ്രസിഡൻറാക്കി മാറ്റിയതുമാണ് അവരെ ചൊടിപ്പിച്ചത്. അതിനാൽ ചുമതലയേൽക്കാതെ മാറിനിൽക്കുകയാണ്. പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യപ്രതികരണം നടത്തുകയും ദേശീയനേതൃത്വത്തിന് രണ്ട് തവണ പരാതി അയക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.