അന്ന് കൊലവിളി; ഇന്ന് കളിചിരി
text_fieldsതൃശൂർ: ശബരിമല വിവാദകാലത്ത് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ പമ്പയിൽ തടഞ്ഞുവെന്ന ും മോശമായി പെരുമാറിയെന്നും ആരോപിച്ച് തൃശൂർ സിറ്റി പൊലീസ് കമീഷണർ ജി.എച്ച്. യതീഷ് ചന്ദ്രയെ തൃശൂരിൽ കാൽ കുത്തിക്കില്ലെന്നും കേന്ദ്രത്തെക്കൊണ്ട് നടപടിയെടുപ്പിക്കുമ െന്നും പറഞ്ഞ ബി.ജെ.പി നേതാക്കൾ ഇന്നലെ കമീഷണർക്ക് കൈകൊടുത്തു.
പ്രധാനമന്ത്രി നരേ ന്ദ്രമോദിയുടെ ഗുരുവായൂർ സന്ദർശനത്തിെൻറ ഭാഗമായി സുരക്ഷ ക്രമീകരണങ്ങളുടെ ചുമതലയിലായിരുന്നു യതീഷ്ചന്ദ്ര. പ്രധാനമന്ത്രി എത്തുന്നതിന് മുമ്പ് ശ്രീവത്സം െഗസ്റ്റ് ഹൗസിലായിരുന്നു കൗതുകക്കാഴ്ച. ഇലയനക്കം പോലും പകർത്തിയിരുന്ന പൊലീസ് ഇതും രേഖയാക്കി.
പ്രധാനമന്ത്രിയെ വരവേൽക്കാൻ ശ്രീവൽസം െഗസ്റ്റ് ഹൗസിൽ വരിയായി കാത്തുനിന്ന ബി.ജെ.പി ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, മുൻ സംസ്ഥാന പ്രസിഡൻറ് കെ.വി. ശ്രീധരൻ മാസ്റ്റർ എന്നിവർക്കാണ് കമീഷണർ ചിരിയോടെ എത്തി കൈ കൊടുത്തത്. കമീഷണർ വരുന്നത് കണ്ട നേതാക്കൾ കൈ നീട്ടുകയായിരുന്നു.
ശബരിമല വിവാദകാലത്ത് ബി.ജെ.പി നേതാക്കൾ യതീഷ്ചന്ദ്രയെ രൂക്ഷമായി വിമർശിക്കുകയും ആക്ഷേപിക്കുകയും ചെയ്തിരുന്നു. കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്ന ആക്ഷേപത്തിൽ ഐ.ജി ഓഫിസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചിലും അതിന് ശേഷം നടത്തിയ വാർത്തസമ്മേളനത്തിലുമാണ് എ.എൻ. രാധാകൃഷ്ണൻ കാൽ കുത്തിക്കില്ലെന്ന് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.