ബി.ജെ.പി നേതാക്കൾ മതസ്പർധയുണ്ടാക്കാൻ ശ്രമിക്കുന്നു -കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: ബി.ജെ.പി നേതാക്കൾ മതസ്പർധയുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് കെ. മുരളീധരൻ എം.പി. കെ. സുരേന്ദ്രേൻറയും വി. മുരളീധരേൻറയും പ്രസ്താവനകൾ മതസൗഹാർദ്ദം തകർക്കുന്നതായിരുന്നു. മുസ്ലിം ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവരുമായി മാത്രം ചർച്ച നടത്തിയെന്നും അവർ തുറക്കേണ്ടന്ന് തീരുമാനിച്ചതിനാൽ ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾ മാത്രം തുറന്നുവെന്നുമുള്ള പ്രസ്താവന ശരിയല്ല. എല്ലാ മത മേധാവികളുമായി ചർച്ച നടത്തിയ ശേഷമാണ് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചത്. തുറക്കേണ്ടെന്ന് ആരാധനാലയത്തിെൻറ മേധാവി തീരുമാനിച്ചാൽ തുറക്കേണ്ടതില്ല. പൊതുവെ ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനത്തെ ഒരു വിശ്വാസിയെന്ന നിലയിൽ താൻ സ്വാഗതം ചെയ്തിട്ടുണ്ടെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആരാധനാലയങ്ങൾ തുറക്കണമെന്നത് എല്ലാ മതസംഘടനകളും ആവശ്യപ്പെട്ട കാര്യമാണ്. ക്ഷേത്രദർശനം ആരോഗ്യ പ്രോട്ടോകോൾ അനുസരിച്ചാവണം. എന്നാൽ ക്ഷേത്രങ്ങൾ തുറന്നപ്പോൾ ക്ഷേത്ര സംരക്ഷണ സമിതിയും ഹിന്ദു മുന്നണിയും ക്ഷേത്രം തുറക്കരുതെന്ന് ആവശ്യെപ്പട്ട് രംഗത്തിറങ്ങിയിരിക്കുകയാണ്. അങ്ങനെ സംരക്ഷണമൊന്നും ഒരു സംഘടനയേയും ആരും ഏൽപിച്ചിട്ടില്ല. ക്ഷേത്രം തുറന്നെങ്കിലും പ്രതിഷ്ഠയുള്ള ഭാഗത്തേക്ക് പ്രവേശനമില്ല. ആചാരം അനുസരിച്ച് തൊഴാൻ സാധിക്കാത്തതിനാലാണ് പലരും ക്ഷേത്രത്തിലെത്താത്തതെന്നും അദ്ദേഹം പറഞ്ഞു.
ആതിരപ്പിള്ളി ജല വൈദ്യുതി പദ്ധതിക്ക് അനുകൂലമായ നിലപാടിൽതന്നെയാണ് താനെന്ന് കെ. മുരളീധരൻ പറഞ്ഞു. എന്നാൽ തെൻറ സ്വന്തം തീരുമാനത്തേക്കാളുപരി പാർട്ടി തീരുമാനത്തിനാണ് പ്രസക്തിയെന്നും അദ്ദേഹം പറഞ്ഞു. 2001ൽ എ.കെ. ആൻറണി മുഖ്യമന്ത്രിയും കടവൂർ ശിവദാസൻ വൈദ്യുതി മന്ത്രിയുമായ യു.ഡി.എഫ് സർക്കാറാണ് ആതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. കെ.പി.സി.സി നിർവാഹക സമിതി യോഗവും പദ്ധതി വേണമെന്ന് നിലപാടെടുത്തു. അന്ന് ഇടതുപക്ഷം എതിർത്തു. പിന്നീട് വന്ന യു.ഡി.എഫ്-എൽ.ഡി.എഫ് സർക്കാറുകളിലെ വൈദ്യുതി മന്ത്രിമാർ പദ്ധതി വേണമെന്ന അഭിപ്രായക്കാരായിരുന്നു.
ഇപ്പോൾ കോവിഡ് കൈകാര്യം ചെയ്തതിലെ പരാജയം മറക്കാനായാണ് വിഷയം ഉയർത്തിക്കൊണ്ടു വന്നത്. പദ്ധതി നടപ്പാക്കാനുള്ള സമയം ഈ സർക്കാറിനില്ല. ഇപ്പോൾ എൻ.ഒ.സി നൽകിയത് കണ്ണിൽ പൊടിയിടാനുള്ള തീരുമാനമാണ്. ആദ്യം എൽ.ഡി.എഫ് യോജിപ്പിലെത്തേട്ടയെന്നും സർവകക്ഷിയോഗം വിളിക്കുമ്പോൾ കോൺഗ്രസ് തീരുമാനം സർക്കാറിനെ അറിയിക്കുമെന്നും മുരളീധരൻ പറഞ്ഞു.
കോവിഡിെൻറ മറവിൽ തെറ്റായ പ്രചാരണങ്ങളും കേന്ദ്ര-കേരള സർക്കാറുകളുടെ തീവെട്ടിക്കൊള്ളയുമാണ് നടക്കുന്നത്. ജനങ്ങൾ സാമ്പത്തികമായി തകർന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് അടിക്കടി ടീസൽ, പെട്രോൾ വില വർധിപ്പിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തിക രംഗം കൂപ്പുകുത്തുമ്പോഴാണ് അതിൽ നിന്ന് രക്ഷപ്പെടാൻ ഇതുപോലുള്ള കടുംകൈകൾ കേന്ദ്ര സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
കൊറോണയുടെ മറവിൽ സംസ്ഥാനത്ത് വൈദ്യുതി ബിൽ ഇരുട്ടടിയായി മാറിക്കൊണ്ടിരിക്കുകയാണ്. കോവിഡ് പ്രോട്ടോകോളുള്ളതിനാൽ ശക്തമായ സമരത്തിലേക്ക് കടക്കാനും സാധിക്കാത്ത അവസ്ഥയാണ്. വർധനവിന് വേണ്ടിയാണോ കേന്ദ്രം ലോക്ഡൗൺ നീട്ടുന്നതെന്നുപോലും സംശയമുണ്ട്.
സംസ്ഥാന സർക്കാർ ഡീസലിേൻറയും െപട്രോളിേൻറയും വിൽപന നികുതി ഒഴിവാക്കണം. ബി.പി.എൽ കാർഡുകാരെ മൂന്ന് മാസമെങ്കിലും വൈദ്യുതി ബിൽ അടക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും മറ്റുള്ളവരുടെ വൈദ്യുതി ബില്ലിലെ അപാകതകൾ പരിഹരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ശക്തമായ സമര രംഗത്തേക്ക് പോകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.