Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രശ്​നങ്ങൾ...

പ്രശ്​നങ്ങൾ പരിഹരിക്കുമെന്ന്​ ബി.ജെ.പിയുടെ ഉറപ്പ്; എൻ.ഡി.എയിൽ സജീവമാകാൻ പി.സി. തോമസ്​

text_fields
bookmark_border
pc thomas
cancel

തിരുവനന്തപുരം: ബി.ജെ.പി നേതൃത്വം നൽകിയ ഉറപ്പുകളെ തുടർന്ന്​ എൻ.ഡി.എയിൽ സജീവമായി തുടരുമെന്ന്​ കേരള കോൺഗ്രസ്​ നേതാവ്​ പി.സി. തോമസ്​.

മുമ്പ്​ ഉറപ്പ്​ നൽകിയ കാര്യങ്ങളിൽ തീരുമാനം വൈകിയ സാഹചര്യത്തിലാണ്​ എൻ.ഡി.എയിൽ സജീവമാകാതിരുന്നത്​. എന്നാൽ ഇപ്പോൾ പ്രശ്​നങ്ങൾ പരിഹരിക്കാമെന്ന്​ ബി.ജെ.പിയുടെ കേന്ദ്ര-സംസ്​ഥാന നേതൃത്വങ്ങൾ ഉറപ്പു നൽകിയതായി പി.സി. തോമസ്​ പറഞ്ഞു.

ബിജെപി നേതൃത്വത്തിന്‍റെ അവഗണനയെത്തുടർന്ന്​ മുന്നണി വിട്ട്​ പി.സി.തോമസ് യു.ഡി.എഫിലേക്ക്​ ചേക്കേറാൻ ഒരുങ്ങിയിരുന്നു. കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന എൻ.ഡി.എ യോഗത്തിലും അദ്ദേഹം പങ്കെടുത്തു.

ജനപക്ഷം നേതാവും പൂഞ്ഞാർ എം.എൽ.എയുമായ പി.സി ജോർജ്ജിനെയും എൻ.ഡി.എയിലേക്ക്​ ക്ഷണിച്ചതായും ​പി.സി.​ തോമസ്​ പറഞ്ഞു. ഓർത്തഡോക്‌സ്-യാക്കോബായ തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി താൽപര്യം എടുത്തത് നന്നായെന്നും അതിന് തന്‍റെ പാർട്ടിയുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Congresspc thomasNDABJP
News Summary - bjp ledership assured on issues pc thomas will active on NDA
Next Story