ബി.ജെ.പി പ്രാദേശിക നേതാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; മരണകാരണം ക്രൂരമർദനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
text_fieldsചങ്ങനാശേരിയിൽ ബി.ജെ.പി പ്രാദേശിക നേതാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ മരണം ക്രൂരമർദനത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കണ്ടെത്തൽ. മർദനത്തിൽ ബിന്ദുമോന്‍റെ വാരിയെല്ലുകൾ തകർന്നതായി റിപ്പോർട്ടിൽ പറയുന്നു. മർദനമേറ്റതിന്‍റെ നിരവധി പാടുകളും ശരീരത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ബിന്ദുമോനെ കൊലപ്പെടുത്തിയ ശേഷം എ.സി കോളനിയിലെ വീട്ടിൽ കുഴിച്ചുമൂടുകയായിരുന്നു. സംഭവത്തിൽ ബി.ജെ.പി അനുഭാവിയായ മുത്തുകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ആകെ മൂന്ന് പ്രതികളാണ് ഉള്ളതെന്നും മറ്റ് രണ്ട് പേർ കേരളം വിട്ടതായി സൂചനയുണ്ടെന്നും പൊലീസ് അറിയിച്ചു.
ആലപ്പുഴയിൽ കയർ ഫാക്ടറി തൊഴിലാളിയായ ബിന്ദുമോന്റെ മൃതദേഹം ശനിയാഴ്ചയാണ് മുത്തുകുമാർ വാടകക്ക് താമസിച്ചിരുന്ന വീടിനുള്ളിൽ മറവു ചെയ്ത് സിമന്റിട്ട് ഉറപ്പിച്ച നിലയിൽ കണ്ടെത്തിയത്. ദൃശ്യം സിനിമ മാതൃകയിൽ കൊലപാതകം നടത്തിയതായി കഴിഞ്ഞ ദിവസം തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. ബിന്ദുമോനും മുത്തുകുമാറും മുൻ പരിചയക്കാരാണ്. രണ്ടുപേരും തമ്മിൽ അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നതെന്നും പൊലീസ് വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.