ബി.ജെ.പി മാർച്ചിൽനിന്ന് മധുവിെൻറ അമ്മ വിട്ടുനിന്നു
text_fieldsഅഗളി: ക്രമസമാധാനം തകർന്നതിനാൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണെൻറ നേതൃത്വത്തിലുള്ള ജീവൻ രക്ഷ മാർച്ച് ഉദ്ഘാടന ചടങ്ങിൽനിന്ന് അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട മധുവിെൻറ അമ്മ വിട്ടുനിന്നു. മധുവിെൻറ വീട്ടിൽനിന്ന് തുടങ്ങി വരാപ്പുഴ ശ്രീജിത്തിെൻറ വീട്ടിൽ ചൊവ്വാഴ്ച അവസാനിക്കുന്ന തരത്തിലാണ് പരിപാടി.
മധുവിെൻറ അമ്മ മല്ലിയിൽനിന്ന് കൊടിയേറ്റുവാങ്ങി യാത്ര തുടങ്ങാനായിരുന്നു നീക്കം. എന്നാൽ, പരിപാടിയിൽ മല്ലി പങ്കെടുത്തില്ല. സി.പി.എം ഇടപെട്ട് അവരെ മാറ്റിനിർത്തിയെന്നാരോപിച്ച് ബി.ജെ.പി രംഗത്തെത്തി. എന്നാൽ ബന്ധുവിെൻറ ചികിത്സാർഥമാണ് മല്ലിക്ക് പങ്കെടുക്കാൻ കഴിയാതിരുന്നതെന്ന് ബന്ധുക്കൾ വിശദീകരിച്ചു. മധുവിെൻറ മരണത്തിൽ സംസ്ഥാന സർക്കാർ പ്രതികളെ പിടികൂടുകയും നഷ്ടപരിഹാരം നൽകുകയുമടക്കമുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയതിനാലാണ് മല്ലി വിട്ടുനിന്നതെന്ന് സൂചനയുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും മധുവിെൻറ വീട് സന്ദർശിക്കുകയും ചെയ്തിരുന്നു. മധുവിെൻറ സഹോദരിക്ക് പൊലീസിൽ നിയമനം ലഭിക്കുകയും ചെയ്തു.
നേരത്തെ സംഘ്പരിവാർ സംഘടനകൾ മധുവിെൻറ മരണത്തിൽ പ്രതിഷേധിച്ച് മന്ത്രി എ.കെ. ബാലെൻറ വീട്ടിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടന ചടങ്ങിൽ മല്ലിയെ പങ്കെടുപ്പിച്ചതിൽ സി.പി.എമ്മിന് എതിർപ്പുണ്ടായിരുന്നു. മന്ത്രിയുടെ വീട്ടിലേക്കുള്ള മാർച്ച് ആണെന്നറിയാതെയാണ് പങ്കെടുത്തതെന്നായിരുന്നു അവരുടെ വിശദീകരണം. മധുവിെൻറ കൊലപാതകം രാഷ്ട്രീയവത്കരിക്കാൻ താൽപര്യമില്ലെന്നാണ് ബന്ധുക്കളുടെ അഭിപ്രായം.
മധുവിെൻറ വീട്ടിൽ നിന്നാരംഭിച്ച മാർച്ച് ബി.ജെ.പി. മുൻ സംസ്ഥാന പ്രസിഡൻറ് സി.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. മല്ലിയുടെ സഹോദരി അംബിക ജാഥ ക്യാപ്റ്റന് പതാക കൈമാറി. ജില്ല പ്രസിഡൻറ് ഇ. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.
നേതാക്കളായ ബി. ഗോപാലകൃഷ്ണൻ, പി.യു. വേലായുധൻ, രേണു സുരേഷ്, പി. വേണുഗോപാൽ, സുകുമാരൻ, ബി. മനോജ്, കെ.വി. ജയൻ, രാജീവ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.