സാമ്പത്തിക സംവരണം: ലീഗ്, സി.പി.െഎ നിലപാടുകൾ മുന്നണികൾ വിശദീകരിക്കണം –ശ്രീധരൻപിള്ള
text_fieldsന്യൂഡൽഹി: രാഷ്ട്രീയത്തിന് അതീതമായി പിന്തുണ ലഭിച്ച സാമ്പത്തിക സംവരണ ബില്ലിനെ എ തിര്‍ത്ത് വോട്ട് ചെയ്ത മുസ്ലിം ലീഗിെൻറയും സഭയില്‍നിന്ന് ഇറങ്ങിപ്പോയ സി.പി.ഐയുടെയ ും നിലപാടുകള്‍ സംബന്ധിച്ച് മുന്നണികൾ വിശദീകരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യ ക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. നിലവില്‍ സംവരണം ലഭിക്കാത്ത ക്രിസ്ത്യൻ, മുസ്ലിം വിഭാഗത്തിലുള്ളവർക്കും ബിൽ ഗുണംചെയ്യും.
മലബാറിലെ മുസ്ലിംകൾക്കു മാത്രമുള്ള പ്രസ്ഥാനമായി ലീഗ് ചുരുങ്ങുന്നു. ബിൽ പാസായതിലെ സന്തോഷം പ്രകടിപ്പിക്കാന്‍ കേരളത്തില്‍ ശനിയാഴ്ച ആഹ്ലാദദിനമായി ആചരിക്കുമെന്നും ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരില്‍ സി.പി.എം ഫ്രാക്ഷന് ശക്തമായതുകൊണ്ടാണ് ചെയ്യാത്ത കുറ്റത്തിന് ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കി ബഹിഷ്കരണമുണ്ടായത്.
കാസർകോട്ട് മാധ്യമപ്രവർത്തകരെ ആക്രമിച്ചതിന് സി.പി.എം പ്രവർത്തകനാണ് അറസ്റ്റിലായത്. സി.പി.എമ്മിനെ ബഹിഷ്കരിക്കാന്‍ മാധ്യമങ്ങള്‍ തയാറാകുമോ എന്നും അദ്ദേഹം ചോദിച്ചു. വെള്ളിയാഴ്ച ആരംഭിക്കുന്ന ബി.ജെ.പി ദേശീയ കൗൺസിലിൽ പെങ്കടുക്കാൻ ഡൽഹിയിലെത്തിയതായിരുന്നു ശ്രീധരൻപിള്ള. ഡൽഹി രാംലീലാ മൈതാനിയിൽ നടക്കുന്ന കൗൺസിൽ ശനിയാഴ്ചയാണ് സമാപിക്കുക. കേരളത്തിൽനിന്ന് 200 പേർ പെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.