അക്രമങ്ങളിലൂടെ ബി.ജെ.പിയെ തകർക്കാനാകില്ല -അമിത് ഷാ
text_fieldsതിരുവനന്തപുരം: അക്രമങ്ങൾകൊണ്ട് ബി.ജെ.പിയെ തകർക്കാമെന്ന് സി.പി.എം വ്യാമോഹിേക്കണ്ടെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. അക്രമങ്ങളെ നിയമപരമായി നേരിടും. ഇടതു മുന്നണി അധികാരത്തില്‍ വരുമ്പോഴെല്ലാം ബി.ജെ.പി പ്രവർത്തകർക്കെതിരെ അക്രമങ്ങൾ ആവർത്തിക്കുന്നു. മുഖ്യമന്ത്രിയുടെ ജില്ലയിലാണ് ഏറ്റവും കൂടുതൽ അക്രമങ്ങള്‍ നടക്കുന്നത്. ഇവ ചെറുത്ത് തോൽപ്പിച്ച് ബി.ജെ.പി കേരളത്തില്‍ അധികാരത്തില്‍ വരും. അടുത്തിടെ 13 പ്രവർത്തകരെ സി.പി.എമ്മുകാർ െകാന്നെന്നും അമിത് ഷാ ആരോപിച്ചു.
ബി.ജെ.പി സംസ്ഥാന കാര്യാലയത്തിന് മാത്രമല്ല, കേരളം ഭരിക്കാനുള്ള എൻ.ഡി.എ സർക്കാറിന് കൂടിയാണ് താൻ തറക്കല്ലിട്ടതെന്നും ഷാ പറഞ്ഞു. ബി.ജെ.പിക്ക് സ്വന്തമായി പാർട്ടി ഒാഫിസുകളില്ലാത്ത സംസ്ഥാനങ്ങളിലും ജില്ലകളിലും 2019 ഡിസംബറിനകം സ്വന്തം ഒാഫിസുകളുടെ നിർമാണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി പണികഴിപ്പിക്കുന്ന ബി.ജെ.പി ആസ്ഥാന മന്ദിരത്തിെൻറ ശിലാസ്ഥാപനം നടത്തിയ ശേഷം പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.