ബാലശങ്കറിന്റെ ആരോപണം തള്ളി ബി.ജെ.പി ദേശീയ വക്താവ്
text_fieldsതൃശൂർ: സി.പി.എം ബി.ജെ.പി ധാരണയുണ്ടെന്ന ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറിെൻറ ആരോപണം തള്ളി ബി.ജെ.പി ദേശീയ വക്താവ് ഗോപാലകൃഷ്ണ അഗർവാൾ. എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും ശക്തമായി എതിർത്താണ് ബി.ജെ.പി മുന്നോട്ടുപോകുന്നത്. ആരോപണം ബാലശങ്കറിെൻറ സൃഷ്ടി മാത്രമാണെന്നും സീറ്റ് കിട്ടാത്തതിെൻറ നിരാശയാണെന്നും തൃശൂരിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇരുമുന്നണിക്കുമെതിരെ ശക്തമായ ജനവികാരമാണ് കേരളത്തിലുള്ളത്. അത് ഉയർത്തിക്കൊണ്ടുവന്നത് ബി.ജെ.പിയാണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ നീക്കുപോക്കുണ്ടെന്ന ആരോപണം ശരിയല്ല. ഇത്തവണ ബി.ജെ.പി മികച്ച വിജയം നേടും. മുഖ്യമന്ത്രി പിണറായി വിജയെൻറ ഓഫിസ് സ്വർണക്കടത്തിെൻറയും മാഫിയ പ്രവർത്തനത്തിെൻറയും കേന്ദ്രമാണ്. ദീർഘവീക്ഷണമില്ലാതെയാണ് യു.ഡി.എഫ് പ്രവർത്തിക്കുന്നത്. എൽ.ഡി.എഫാകട്ടെ അഴിമതിയിൽ മുങ്ങിക്കുളിച്ചെന്നും കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.