ബി.ജെ.പി ബീഫിനെതിരല്ലെന്ന് എൻ.ഡി.എ സ്ഥാനാർഥി ശ്രീപ്രകാശ്
text_fieldsമലപ്പുറം: ബി.ജെ.പി ബീഫിനെതിരാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ എൻ.ഡി.എ സ്ഥാനാർഥി ശ്രീപ്രകാശ്. ബാലപശുവിനെ അറുത്ത് മാംസം വിൽക്കുന്നതിനെയാണ് ബി.ജെ.പി എതിർക്കുന്നത്. മലപ്പുറത്തുകാർക്ക് ഹലാലായ ഇറച്ചി ലഭ്യമാക്കാൻ അറവുശാലകൾ സ്ഥാപിക്കുമെന്നും ശ്രീപ്രകാശ് വ്യക്തമാക്കി.
ഉത്തർപ്രദേശിൽ ചത്ത ഉരുക്കളുടെ മാംസം വിൽക്കുന്ന അനധികൃത അറവുശാലകളാണ് സർക്കാർ പൂട്ടിച്ചത്. ദാദ്രി ഉൾപ്പെടെ മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ ജയിച്ചത് ബി.െജ.പിയാണെന്നും ശ്രീപ്രകാശ് പറഞ്ഞു.
യു.ഡി.എഫ് നിർത്തിയിരിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗിെൻറ മാത്രം സ്ഥാനാർഥിയല്ല. സി.പി.എം, എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി, പി.ഡി.പി തുടങ്ങിയവരുടെയെല്ലാം പിന്തുണയിലാണ് അദ്ദേഹം ഇറങ്ങിയിരിക്കുന്നത്. ബി.ജെ.പി കഴിഞ്ഞ തവണത്തേക്കാൾ ആറിരട്ടി വോട്ട് നേടി വിജയിക്കും. നരേന്ദ്ര മോദി സർക്കാറിെൻറ ഭരണത്തിന് അനുകൂലമായ വിധിയെഴുത്ത് മലപ്പുറത്തുണ്ടാവും. വർഗീയ കക്ഷികളെ താലോലിക്കുന്ന കാര്യത്തിൽ യു.ഡി.എഫും എൽ.ഡി.എഫും ഒറ്റക്കെട്ടാണെന്നും ശ്രീപ്രകാശ് ആരോപിച്ചു.
കേന്ദ്ര സർക്കാർ പദ്ധതികൾ മലപ്പുറത്തെത്തിക്കാൻ ബി.ജെ.പി ജയിക്കണം. ഇവിടെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിച്ച് മുന്തിയ ചികിത്സ സൗകര്യമൊരുക്കും. നഞ്ചൻകോട് റെയിൽവേ പാതക്ക് വേണ്ടി കേരളത്തിലെ എം.പിമാരാരും ഇതുവരെ ശബ്ദിച്ചിട്ടിെല്ലന്ന് ശ്രീപ്രകാശ് കുറ്റപ്പെടുത്തി.
മുസ്ലിം സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് ബി.ജെ.പി മുൻഗണന നൽകും. മുത്തലാഖിെൻറ പേരിൽ ദുരിതമനുഭവിക്കുന്ന ധാരാളം പേരുണ്ട്. ഇവർ നേരിട്ട് കണ്ടപ്പോൾ സങ്കടം പറഞ്ഞു. തന്നെ തെരഞ്ഞെടുത്താൽ ഇത്തരം വിഷയങ്ങൾ പാർലമെൻറിൽ ഉന്നയിക്കുമെന്നും ശ്രീപ്രകാശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.